TRENDING:

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും

Last Updated:

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന പുതിയ സർപ്രൈസ് മന്ത്രിസഭക്ക് പിന്നാലെ, കോൺഗ്രസും തലമുറ മാറ്റത്തിന് ഒരുങ്ങുന്നു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് വിവരം. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
advertisement

Also Read- Pinarayi Vijayan Swearing-In Ceremony Live| നിയുക്ത മന്ത്രിമാരെത്തി തുടങ്ങി; സത്യപ്രതിജ്ഞ 3.30ന്

ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് സതീശന് വഴിതുറന്നത്. രമേശ് ചെന്നിത്തല, സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തുവെന്നും അതിനാല്‍ ചെന്നിത്തലക്ക് വീണ്ടും അവസരം നൽകണമെന്നുമായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവർ നിലപാടെടുത്തത്.

Also Read- സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് എസ്എസ് ലാൽ

advertisement

കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. എ,ഐ ഗ്രൂപ്പും ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എംഎല്‍എമാരും കെ സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു. കേരളത്തിലെ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായവും സതീശന് അനുകൂലമായി.

Also Read- Bigg Boss Malayalam | ബിഗ് ബോസ് വീട് പൂട്ടി അധികൃതർ; ദൃശ്യങ്ങൾ പുറത്ത്

advertisement

രാഷ്ട്രീയ കാര്യസമിതി അംഗങ്ങളില്‍ നല്ലൊരു പങ്കും ചെന്നിത്തലയ്ക്ക് എതിരായി. രാഹുല്‍ ഗാന്ധിയുടെ താത്പര്യവും സതീശന്റെ സാധ്യത കൂട്ടി. സിപിഎം പുതുനിരയുമായി കൂടുതല്‍ കരുത്തോടെ തുടര്‍ഭരണത്തിലേക്ക് കടക്കുമ്പോള്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചുവരവ് സാധ്യമാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

Also Read- നവലോകത്തിന്റെ ശില്പി; ജില്ലയിൽ നിന്ന് ജയിച്ച കോട്ടയംകാരനായ ആദ്യ CPM മന്ത്രിയായി വാസവൻ

കെപിസിസി അധ്യക്ഷനായി കെ. സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇതോടൊപ്പം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസ്സനേയും ഉടന്‍ മാറ്റും. പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് സാധ്യത. ഇതോടെ തലമുറ മാറ്റം തലപ്പത്ത് പൂര്‍ണമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- Pinarayi 2.0| എവിടെയാണ് ദേവർകോവിൽ? ആരാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും
Open in App
Home
Video
Impact Shorts
Web Stories