TRENDING:

റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ പത്തനംതിട്ട ജില്ലാ കളക്ടർ ശാസിച്ചതെന്തിന്?

Last Updated:

അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷിനെയാണ് കളക്ടർ ശാസിച്ച് വീട്ടിലേക്ക് മടക്കി അയച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: കളക്ട്രേറ്റിൽ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ജില്ലാ കളക്ടർ ശാസിച്ച് മടക്കി അയച്ചു. കൊറോണ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ  പഞ്ചായത്ത് പ്രസിഡന്റ് കളക്ട്രേറ്റിലെ യോഗത്തിനെത്തിയതാണ് ജില്ലാ കളക്ടർ പി.ബി നൂഹിനെ പ്രകോപിപ്പിച്ചത്. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷിനെയാണ് കളക്ടർ ശാസിച്ച് വീട്ടിലേക്ക് മടക്കി അയച്ചത്.
advertisement

പുറത്തിറങ്ങി നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റിന് കളക്ടർ താക്കീത് നല്‍കുകയും ചെയ്തു.

കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവരില്‍ ചിലര്‍ പുറത്തിറങ്ങി നടക്കുന്നത് പൊലീസിനെ ഉപയോഗിച്ചു നേരിടേണ്ടിവരുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ഏകാന്ത വാസത്തില്‍ കഴിയുന്നവരില്‍ നിസഹകരിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകും.

You may also like:ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു [NEWS]Corona Virus: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 168 പേർ [NEWS]ബ്രിട്ടനിൽ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]

advertisement

ഇതിനിടെ വിദേശത്ത് നിന്നെത്തിയെ 17 പേര്‍ കടമ്പനാട്ട് വീട്ടിലെ നിരീക്ഷണത്തിലാണ്. അടഞ്ഞു കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയിലും പന്തളം അര്‍ച്ചന ആശുപത്രിയിലും കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ പത്തനംതിട്ട ജില്ലാ കളക്ടർ ശാസിച്ചതെന്തിന്?
Open in App
Home
Video
Impact Shorts
Web Stories