വെനീസ്: കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 630 കടന്നു. പതിനായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
രാജ്യത്തെ 60 മില്യൺ ജനങ്ങൾക്ക് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്താകെ മരണസംഖ്യ 4000 കടന്നു.
അമേരിക്കയിൽ വാഷിംഗ്ടണിനു പിന്നാലെ ന്യൂയോർക്കും കോവിഡ് ബാധിത മേഖലയായി പ്രഖ്യാപിച്ചു. അതിനിടെ കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരം രോഗത്തെ അതിജീവിച്ചെന്ന് പ്രസിഡന്റ് ഷി ജിൻ പിങ് അറിയിച്ചു.
മൊറോക്കോ, ലെബനൻ രാജ്യങ്ങളിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.