കോട്ടയം: കോവിഡ് ബാധിച്ച ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ ക്ലിനിക് പൂട്ടിച്ചു. കോട്ടയം തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.
ചെങ്ങളം സ്വദേശികളായ 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ക്ലിനിക് പൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. കോട്ടയം-കുമരകം റോഡരികിലാണ് ഇവരുടെ വീട്. വീടിനു സമീപത്തെ ഏതാനും കടകള്‍ ഇന്നലെ അടച്ചിരുന്നു.
യുവാവിന്റെ പിതൃസഹോദരങ്ങളും അവരുടെ കുടുംബങ്ങളും വീടുകളില്‍ തന്നെ കഴിയുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീടുകളില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. യുവാവിന്റെ 10 കൂട്ടുകാരുടെ പേരും അവര്‍ ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെ 50 പേരുടെ പട്ടികയും ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
ചെങ്ങളത്തെ ഈ കുടുംബമാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇറ്റലിയിൽ നിന്നെത്തിയവരെ റാന്നിയിൽ എത്തിച്ചത്. ചെങ്ങളം സ്വദേശിയായ യുവാവിന്റെ ഭാര്യാപിതാവും മാതാവും സഹോദരനുമാണ് ഇറ്റലിയിൽ നിന്നും എത്തിയത്. ഇവരെ റാന്നിയിൽ എത്തിച്ചശേഷം ചെങ്ങളത്ത് മടങ്ങി എത്തുകയായിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.