ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം മന്ത്രിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ബ്രിട്ടണില്‍ ആറ് പേരാണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.