ഒരു തവണ മലപ്പുറത്തേയും രണ്ടു വട്ടം മഞ്ചേരിയേയും പ്രതിനിധീകരിച്ച് ഉമ്മർ നിയമസഭയിലെത്തിയിട്ടുണ്ട്. കാലയളവ് കണക്കാക്കി മാറ്റി നിർത്താനുള്ള തീരുമാനം പാർട്ടി ഇതുവരെ എടുത്തിട്ടില്ലെന്നും നേതൃത്വം എന്ത് തീരുമാനിച്ചാലും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read രുദ്രാക്ഷ മാലയുമായി പ്രിയങ്ക ഗാന്ധി; പുതിയ തന്ത്രങ്ങൾ യുപിയിൽ കോൺഗ്രസിനെ സഹായിക്കുമോ?
" ഒരു വട്ടം ആയാലും മൂന്ന് വട്ടം ആയാലും അവസരം നൽകുന്നത് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് പാണക്കാട് തങ്ങളും. ഇതു സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും പാർട്ടി എടുത്തിട്ടില്ല " അവസരം ലഭിച്ചില്ലെങ്കിലും നിരാശ ഇല്ല. ലഭിച്ച അവസരം ഉപയോഗപ്പെടുത്താനും നീതി പുലർത്താനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also Read വടകര സീറ്റ് ഉറപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കി എല്‍.ജെ.ഡി; വിട്ടു നല്‍കില്ലെന്ന് ജെ.ഡി.എസ്
" എത്ര അവസരം ലഭിച്ചു എന്നതല്ല, ലഭിച്ച അവസരത്തിൽ എന്ത് ചെയ്തു എന്നത് ആണ് പ്രധാനം. ഞാൻ എനിക്ക് കഴിയുന്നതിൻ്റെ പരമാവധി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒരു തരത്തിലും ഇതുവരെയുള്ള പ്രവർത്തനത്തിൽ എനിക്ക് നിരാശയില്ല.."- ഉമ്മൻ പറഞ്ഞു.
അതേസമയം മഞ്ചേരിയിൽ എം ഉമ്മറിന് പകരം മുസ്ലീംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫിനെ പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് യു.എ ലത്തീഫിന് പകരം കെ.എൻ.എ ഖാദറിനെ സ്ഥാനാർത്ഥിയാക്കിയത്. അന്ന് അത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു . അതുകൊണ്ട് തന്നെ മഞ്ചേരി സ്വദേശി കൂടിയായ ലത്തീഫിന് ഇത്തവണ അവസരം നൽകുന്നതിൽ നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.
മഞ്ചേരി നിയമസഭാ മണ്ഡലം രൂപം കൊണ്ട നാൾ മുതൽ മുസ്ലിം ലീഗിൻ്റെ കോട്ടയാണ്. 1960 ന് ശേഷം മുസ്ലിം ലീഗ് പ്രതിനിധികൾ മാത്രമാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചിടുള്ളത്. ലീഗിൻ്റെ പ്രമുഖ നേതാക്കൾ അഭിമാന മണ്ഡലമായി കരുതുന്ന മഞ്ചേരിയിൽ 2011 ൽ 29079 വോട്ടിനാണ് ജയിച്ചത്. 2016 ൽ ഭൂരിപക്ഷം 19616 ആയി കുറഞ്ഞെങ്കിലും ജില്ലയിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നായിരുന്നു മഞ്ചേരിയിലേത്.
2011 മുതൽ സിപിഐയാണ്ഈ സീറ്റിൽ മൽസരിക്കുന്നത്. ഇത്തവണ സിപിഐ ഇവിടെ ആരെ മത്സരിപ്പിമെന്ന കാര്യത്തിൽ ചർച്ചകൾ ആദ്യ ഘട്ടത്തിലാണ്.
