Also Read- സ്കൂളിൽ ബസുകൾക്കിടയിൽ കുടുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്തു
തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരംകരമന പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. പോലീസുകാർ ഉടൻ തന്നെ പുറപ്പെട്ടു. തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പോലീസ് കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ യുവതി പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ അധികൃതർ സൈബർ സെല്ലിനെ വിവരം അറിയിച്ചത്.
advertisement
Also Read- സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കാസര്‍കോട് സ്വദേശിയായ പങ്കാളിയുമായി യുവതിക്ക് ഉണ്ടായ പ്രശ്നങ്ങളും ഇതേതുടർന്നുണ്ടായ മാനസിക വിഷമങ്ങളുമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കൊച്ചി സെബർ സെല്ലിന് വിവരം ലഭിച്ച് വെറും പത്ത് മിനുട്ടിനുള്ളിൽ തന്നെ യുവതിയെ കണ്ടെത്തി കേരള പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
