സ്കൂളിൽ ബസുകൾക്കിടയിൽ കുടുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
ഡ്രൈവർക്ക് എതിരെ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് മുക്കം പൊലീസ് കേസെടുത്തു
കോഴിക്കോട്: സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. മുക്കം കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പാഴൂർ മുന്നൂർ തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
Also Read- Kerala Rains| സംസ്ഥാനത്ത് കനത്ത മഴ; തലസ്ഥാനത്ത് റോഡുകളില്‍ വെള്ളക്കെട്ട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു. സ്കൂളിൽ ഇന്നലെ കലോത്സവമായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഹിബ, അയിഷ ബൈസ.
advertisement
അതേസമയം, സ്കൂളിൽ സ്കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് മുക്കം പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 18, 2022 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളിൽ ബസുകൾക്കിടയിൽ കുടുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്തു







