TRENDING:

'ഇത് കേരളസമൂഹത്തോടുള്ള കഠിനാപരാധം'; ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെ സക്കറിയ

Last Updated:

'ലോകം ശ്രദ്ധിക്കുന്നവിധം കോവിഡ് പ്രതിരോധം നടപ്പാക്കിയ കേരളം ആത്മഹത്യ പാതയിലേക്ക് തിരിയുകയാണെന്ന് സംശയിക്കണം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുമ്പോഴും നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിച്ചതിനെതിരെ എഴുത്തുകാരൻ സക്കറിയ. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാകുമെന്ന് സക്കറിയ. ലോകം ശ്രദ്ധിക്കുന്നവിധം കോവിഡ് പ്രതിരോധം നടപ്പാക്കിയ കേരളം ആത്മഹത്യ പാതയിലേക്ക് തിരിയുകയാണെന്ന് സംശയിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
advertisement

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ദൈവനാമത്തിൽ

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയർന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങൾ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സർക്കാർ ചെയ്തത്. ( "ഒരു പക്ഷെ" - കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങൾ സംഭവിക്കേണ്ടത്.)

advertisement

TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]

advertisement

അങ്ങനെ സംഭവിച്ചാൽ ഈ നടപടി ദൈവത്തിന്റെ നാമത്തിൽ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങൾ തുറക്കുന്നതിലൂടെ രോഗ ബാധ വർധിക്കുകയും മരണങ്ങൾ കുതിച്ചുയരുകയും ചെയ്‌താൽ ആ രക്തത്തിൽ നിന്ന് മതങ്ങൾക്കും സർക്കാരിനും കൈ കഴുകി മാറാൻ കഴിയുമോ?

ഇത്തരമൊരു ആ പത്‌ഘട്ടത്തിൽ അനുവാദമുണ്ടെങ്കിലും മോസ്‌കുകൾ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയിൽ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികൾക്കും ഇ മാം മാർക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇത് കേരളസമൂഹത്തോടുള്ള കഠിനാപരാധം'; ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെ സക്കറിയ
Open in App
Home
Video
Impact Shorts
Web Stories