"പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം
ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല.
പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെ
വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല.
ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു." റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി പി.സി ജോർജ് എത്തിയിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരപ്പന്തലില്‍ എത്തിയ പി.സി.ജോര്‍ജ് പൊന്നാട നൽകിയെങ്കിലും റിജില്‍ മാക്കുറ്റി സ്വീകരിക്കാൻ തയാറായില്ല. റിജിലിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എന്‍.എസ്.നുസൂര്‍, റിയാസ് മുക്കോളി എന്നിവര്‍ പൊന്നാട സ്വീകരിച്ചിരുന്നു.
യു.ഡി.എഫിനെ വിമർശിച്ച് പി.സി ജോർജ്
കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിച്ച് പി.സി ജോർജ് നേരത്തെ രംഗത്തെത്തിയിരുന്നു. ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ച് പി.സി ജോര്‍ജ് യുഡിഎഫ് വഞ്ചിച്ചെന്നും ഇനി മുന്നണി പ്രവേശത്തിനില്ലെന്നും വ്യക്തമാക്കി. പൂഞ്ഞാറിൽ മത്സരിക്കുന്ന ത്നെ ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ എല്‍ഡിഎഫിനോ ആര്‍ക്കും പിന്തുണക്കാം. ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ആ മാതൃക വ്യാപിപ്പിക്കും. അവരുടെ സേവനം വലുതാണ്. തത്കാലം മറ്റ് മുന്നണികളുമായി ചര്‍ച്ചയില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
"കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്നതിനെ കുറിച്ചാണ് യുഡിഎഫ് ചര്‍ച്ചചെയ്തത്. വീട്ടില്‍ നിന്ന് പോയി അയല്‍പക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാന്‍ കോണ്‍ഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് പക്ഷക്കാരനായതിന്റെ പേരില്‍ പിണറായിക്ക് അത്ര താത്പര്യമുണ്ടാകില്ല." - പി.സി ജോർജ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയാണ് തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി പറഞ്ഞു.