പിസി ജോര്‍ജ് തന്നെ പൂഞ്ഞാറിൽ സ്ഥാനാർഥി; ചുവരെഴുതി തുടങ്ങി ജനപക്ഷം
- Published by:Anuraj GR
- news18-malayalam
Last Updated:
ഉമ്മൻചാണ്ടിക്ക് മൂർഖന്റെ സ്വഭാവമാണെന്ന് പി. സി ജോർജ്. മുസ്‌ലിം ലീഗിനെ ജിഹാദികൾ ഹൈജാക്ക് ചെയ്തുവെന്നും പി. സി ജോർജ്
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള ജനപക്ഷം(സെക്യുലർ). പൂഞ്ഞാറിൽ നിലവിലെ എംഎൽഎ പി. സി ജോർജ് തന്നെ വീണ്ടും സ്ഥാനാർഥിയാകുമെന്ന് പാർട്ടി പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പി. സി ജോർജിനു വേണ്ടിയുള്ള ചുവരെഴുത്തുകളും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനൌദ്യോഗികമായി ദിവസങ്ങൾക്കു മുമ്പു തന്നെ പി സി ജോർജ് പ്രചാരണവും വോട്ട് അഭ്യർഥനയും തുടങ്ങിയിരുന്നു.

പത്രകുറിപ്പ് പൂർണരൂപം
2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി ശ്രീ. പി. സി. ജോർജിനെ പ്രഖ്യാപിക്കുന്നു.
പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.
advertisement
You May Also Like- പി. സി ജോർജ്ജ് യുഡിഎഫിലേക്ക് ? തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറിയതായി പി. സി ജോർജ്
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി പി. സി ജോർജ് രംഗത്തെത്തി. ഉമ്മൻചാണ്ടിക്ക് മൂർഖന്റെ സ്വഭാവമാണെന്ന് പി. സി ജോർജ് പറഞ്ഞു. വൈരാഗ്യം ഉള്ളിൽ വയ്ക്കുന്നു. ഉമ്മൻചാണ്ടിയുടെ നീക്കങ്ങൾ ദുരൂഹം. ചെന്നിത്തലയ്ക്ക് പാര പണിയാൻ ആണ് ഉമ്മൻചാണ്ടി നോക്കുന്നത്. എന്ത് തെറ്റുകൾ ചെയ്യാനും മടിയില്ലാത്ത ആളാണ് ഉമ്മൻചാണ്ടിയെന്നും പി. സി ജോർജ് പറഞ്ഞു.
advertisement
യു ഡി എഫ് നേതാക്കൾ തന്നെ വഞ്ചിച്ചുവെന്ന് പി സി ജോർജ് ആരോപിച്ചു. സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്ന ആരോഫണം 100 ശതമാനം ശരിയാണ്. പാണക്കാട് തങ്ങളെ പോലും ജിഹാദികൾ ഹൈജാക്ക് ചെയ്തു. മുസ്‌ലിം ലീഗിനെ ജിഹാദികൾ ഹൈജാക്ക് ചെയ്തുവെന്നും പി. സി ജോർജ് ആരോപിച്ചു.
You May Also Like- തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മുസ്ലീം ലീഗ്; മതനിരപേക്ഷ യാത്രയുമായി സാദിഖലി ശിഹാബ് തങ്ങൾ
advertisement
തീവ്രവാദികളുമായി ബന്ധമുള്ള യുഡിഎഫുമായി സഹകരിക്കില്ലെന്ന് പി സി ജോർജ് പറഞ്ഞു. കോൺഗ്രസ് ശത്രു പക്ഷത്താണ്. എൻ ഡി എ യുമായി ചർച്ച നടത്തിയിട്ടില്ല. എൻ ഡി എ പിന്തുണച്ചാൽ സ്വീകരിക്കും. ഘടകക്ഷി ആകണം എങ്കിലും ബിജെപി നേതാക്കൾ വിളിക്കട്ടെ. ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പി. സി ജോർജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 27, 2021 12:06 PM IST