'ഇനി മുന്നണി പ്രവേശനത്തിനില്ല; ജനപക്ഷം സ്ഥാനാർഥിയായി മത്സരിക്കും, ആര്‍ക്കും പിന്തുണക്കാം': പി.സി ജോർജ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്നതിനെ കുറിച്ചാണ് യുഡിഎഫ് ചര്‍ച്ചചെയ്തത്. വീട്ടില്‍ നിന്ന് പോയി അയല്‍പക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാന്‍ കോണ്‍ഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് പക്ഷക്കാരനായതിന്റെ പേരില്‍ പിണറായിക്ക് അത്ര താത്പര്യമുണ്ടാകില്ല."
കോട്ടയം: ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല. ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ എല്‍ഡിഎഫിനോ ആര്‍ക്കും പിന്തുണക്കാം. ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ആ മാതൃക വ്യാപിപ്പിക്കും. അവരുടെ സേവനം വലുതാണ്. തത്കാലം മറ്റ് മുന്നണികളുമായി ചര്‍ച്ചയില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
"കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്നതിനെ കുറിച്ചാണ് യുഡിഎഫ് ചര്‍ച്ചചെയ്തത്. വീട്ടില്‍ നിന്ന് പോയി അയല്‍പക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാന്‍ കോണ്‍ഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് പക്ഷക്കാരനായതിന്റെ പേരില്‍ പിണറായിക്ക് അത്ര താത്പര്യമുണ്ടാകില്ല." - പി.സി ജോർജ് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയാണ് തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി പറഞ്ഞു.
advertisement
യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല. യുഡിഎഫിന്റെ നേതൃനിരയില്‍ വഞ്ചകന്മാരാണ്. എന്‍ഡിഎയുമായി വീണ്ടും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രന്‍ വിളിക്കട്ടെ അപ്പോ ആലോചിക്കാമെന്നും ജോർജ് വ്യക്തമാക്കി.
ഇതിനിടെ പൂഞ്ഞാറിൽ പി.സി ജോർജ് സ്ഥാനാർഥിയാകുമെന്ന് ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള ജനപക്ഷം(സെക്യുലർ) വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പി. സി ജോർജിനു വേണ്ടിയുള്ള ചുവരെഴുത്തുകളും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനൌദ്യോഗികമായി ദിവസങ്ങൾക്കു മുമ്പു തന്നെ പി സി ജോർജ് പ്രചാരണവും വോട്ട് അഭ്യർഥനയും തുടങ്ങിയിരുന്നു.
advertisement
You May Also Like- തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മുസ്ലീം ലീഗ്; മതനിരപേക്ഷ യാത്രയുമായി സാദിഖലി ശിഹാബ് തങ്ങൾ
പത്രകുറിപ്പ് പൂർണരൂപത്തിൽ
2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി ശ്രീ. പി. സി. ജോർജിനെ പ്രഖ്യാപിക്കുന്നു.
പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 27, 2021 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനി മുന്നണി പ്രവേശനത്തിനില്ല; ജനപക്ഷം സ്ഥാനാർഥിയായി മത്സരിക്കും, ആര്‍ക്കും പിന്തുണക്കാം': പി.സി ജോർജ്