TRENDING:

KSRTC ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ച കേസ്; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവ് ശിക്ഷ

Last Updated:

കൊച്ചുവേളി ഐഎംഎസ് ഭവനില്‍ പാട്രിക്കിനെയും മകന്‍ ശ്രീജിത്തിനെയും 2012 ഒക്ടോബര്‍ 30 ന് വൈകീട്ട് 6.30 നാണ് പാറ്റൂര്‍ സെമിത്തേരിക്ക് സമീപത്തുവെച്ച് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ അച്ഛനും മകനും കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവും പിഴയും. ഡ്രൈവര്‍ വിളപ്പില്‍ശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.സുധാകരന് നാല് വര്‍ഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ബസിന്റെ കണ്ടക്ടര്‍ പേരുകാവ് പാവച്ചകുഴി ശ്രീമന്ദിരത്തില്‍ ആര്‍.ഡി.പ്രശാന്തനെ ഒരു ദിവസത്തേക്കും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് വിധി പറഞ്ഞത്.
advertisement

സ്പീക്കർ എഎൻ ഷംസീറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു

കൊച്ചുവേളി ഐഎംഎസ് ഭവനില്‍ പാട്രിക്കിനെയും മകന്‍ ശ്രീജിത്തിനെയും 2012 ഒക്ടോബര്‍ 30 ന് വൈകീട്ട് 6.30 നാണ് പാറ്റൂര്‍ സെമിത്തേരിക്ക് സമീപത്തുവെച്ച് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. ഇവരെ തട്ടിയിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയെങ്കിലും ബസ് നിര്‍ത്താതെ പോയി. അപകടം നടന്ന വിവരം വേ ബില്ലില്‍ എഴുതാതെ കൃത്രിമം കാണിച്ച പ്രതികള്‍, വെള്ളക്കെട്ടുകളിലൂടെ വാഹനമോടിച്ച് ടയറില്‍ പറ്റിയിരുന്ന രക്തക്കറ കഴുകിക്കളയുകയായിരുന്നു. കിഴക്കേക്കോട്ടയില്‍നിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്.

advertisement

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമിതവേഗത്തില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതികള്‍, മരണപ്പെട്ട അച്ഛനോടും മകനോടും  മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍.ഹരീഷ് കുമാര്‍, എം.ഐ.സുധി എന്നിവര്‍ ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/Law/
KSRTC ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ച കേസ്; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവ് ശിക്ഷ
Open in App
Home
Video
Impact Shorts
Web Stories