സ്പീക്കർ എഎൻ ഷംസീറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു

Last Updated:

പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു

എ എൻ ഷംസീർ
എ എൻ ഷംസീർ
കണ്ണൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂർ ജില്ലയിലെ പാനൂർ പട്ടണത്തിലെ സിഗ്നലിൽ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിർ ദിശയിൽ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.
തലശേരിയിൽ നിന്നും കല്ലി ക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്പീക്കറുടെ വാഹനം. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു.
കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കാർ മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് പാനൂർ പട്ടണത്തിലെ സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. സ്പീക്കറുടെ വാഹനത്തിന്‍റെ ബോണറ്റിലാണ് കാറിടിച്ചത്. കാറിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സ്പീക്കറുടെ വിവാദ പ്രസംഗവും തുടർന്നുള്ള യുവമോർച്ച-പി. ജയരാജൻ വെല്ലുവിളി പ്രസംഗങ്ങളും ചർച്ചയായ സാഹചര്യത്തിൽ പാനൂരിലുണ്ടായ അപകടം പൊലീസുകാരെയും ആശങ്കയിലാഴ്ത്തി. സുരക്ഷാവീഴ്ച ഉണ്ടായൊ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കർ എഎൻ ഷംസീറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു
Next Article
advertisement
മെസ്സി ഇന്ത്യയിലെത്തും കേട്ടോ! കോഹ്ലിയുമായി കൂടിക്കാഴ്ച, സെലിബ്രിറ്റി മത്സരം; പൂർ‌ണവിവരങ്ങൾ
മെസ്സി ഇന്ത്യയിലെത്തും കേട്ടോ! കോഹ്ലിയുമായി കൂടിക്കാഴ്ച, സെലിബ്രിറ്റി മത്സരം; പൂർ‌ണവിവരങ്ങൾ
  • ലയണൽ മെസ്സി ഇന്ത്യയിലെ നാല് നഗരങ്ങളിൽ മൂന്ന് ദിവസത്തേക്ക് സന്ദർശിക്കും, വിവിധ പരിപാടികളും മത്സരങ്ങളും നടക്കും.

  • കൊൽക്കത്തയിൽ 70 അടി മെസ്സി പ്രതിമ ഗിന്നസ് റെക്കോർഡിൽ; ഷാരുഖ് ഖാൻ, ഗാംഗുലി പങ്കെടുക്കും.

  • ഡൽഹിയിൽ പ്രധാനമന്ത്രി മോദിയെയും കോഹ്ലി, ധോണി, സച്ചിൻ എന്നിവരെയും മെസ്സി കാണും.

View All
advertisement