ലൈംഗിക ബോധവത്കരണത്തിനായുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമായി ചില വ്യായാമങ്ങളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. പത്ത് പുരുഷന്മാരിൽ ഒരാളെങ്കിലും ഉദ്ധാരണ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് താരം പറയുന്നു.
താൻ പരിചയപ്പെടുത്തുന്ന കളരിസൂത്ര എന്ന വ്യായാമത്തിലൂടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താമെന്ന് താരം പറയുന്നു. 19 വ്യായാമ മുറകളാണ് കളരിസൂത്രയിലുള്ളത്. ദിവസേന ഈ വ്യായാമം ചെയ്താൽ രക്തപ്രവാഹം ഉത്തേജിപ്പിക്കാനും ലൈംഗിക ഊർജം നേടിയെടുക്കാനും സാധിക്കും.
advertisement
കളരി സൂത്രയുടെ 19 വ്യായാമ മുറകൾ തന്റെ ചാനലിലൂടെ വിദ്യുത് പങ്കുവെച്ചിട്ടുണ്ട്. ലൈംഗിക ആരോഗ്യം പോലുള്ള വിഷയത്തിൽ തുറന്നു സംസാരിക്കാനും ലൈംഗികതയെക്കുറിച്ച് ശാരീരികവും വൈകാരികവും മാനസികവുമായ ബോധവത്കരണവും അത്യാവശ്യമാണെന്ന് താരം പറയുന്നു.
You may also like:സായ് പല്ലവിയുടെ പാട്ടിന് ചുവടുവെച്ച് അനുപമ പരമേശ്വരൻ; വീഡിയോ പങ്കുവെച്ച് താരം
ബോളിവുഡിന് പുറമേ, തമിഴ്, തെലുങ്ക് സിനിമകളിലും സജീമാണ് വിദ്യുത്. സൂര്യ നായകനായ അഞ്ജാൻ, വിജയ് ചിത്രം തുപ്പാക്കി, തല അജിത്തിന്റെ ബില്ല 2 എന്നിവയിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകളിലും സജീവമാണ് താരം.