TRENDING:

World Menstrual Hygiene Day 2021 | വിശേഷ ദിവസത്തിന്റെ പ്രമേയവും പ്രാധാന്യവും ഉദ്ധരണികളും

Last Updated:

ആർത്തവം എന്നത് പെൺ ശരീരത്തിലെ സ്വാഭാവികമായ പ്രക്രിയയയാണ്. തെറ്റായ പല ധാരണകളും സമൂഹത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ആർത്തവസമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മെയ് 28നാണ് ലോക ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇത്തരം ഒരു ദിനാചരണത്തിന്റെ പിന്നിലുള്ളത്. സാധാരണഗതിയിൽ സ്ത്രീകളുടെ ആർത്തവചക്രം 28 ദിവസമായതിനാലും ആർത്തവകാലം അഞ്ചു ദിവസമായതിനാലും ആണ് മെയ് മാസം 28ാം തീയ്യതി (28/5) ആർത്തവ ശുചിത്വ ദിനം ആയി തെരഞ്ഞെടുത്തത്. 'ആർത്തവ ശുചിത്വത്തിലും ആരോഗ്യത്തിലും പ്രവർത്തനവും നിക്ഷേപവും' എന്നാണ് ഈ വർഷത്തെ ആർത്തവ ശുചിത്വ ദിനാചരണത്തിന്റെ പ്രമേയം.
Menstrual Hygiene Day
Menstrual Hygiene Day
advertisement

ആർത്തവവുമായി ബന്ധപ്പെട്ടുള്ള തെറ്റായ ധാരണകൾ അകറ്റി ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകേണ്ടത് ആവശ്യമാണ്. ഇതിനായി ചുവടെയുള്ള ആർത്തവസംബന്ധമായ ഉദ്ധരണികൾ നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരിലേക്ക് എത്തിക്കാവുന്നതാണ്.

Menstrual Hygiene Day | ലോക ആർത്തവ ശുചിത്വ ദിനം 2021: വസ്തുതകളും പരിഹരിക്കപ്പെടേണ്ട മിഥ്യാധാരണകളും

'ആർത്തവം എന്നത് ഒരു പ്രശ്നമല്ല. എന്നാൽ, ആർത്തവശുചിത്വം പാലിക്കാത്തത് പ്രശ്നങ്ങൾക്ക് ഇടയാക്കും. ലോക ആർത്തവശുചിത്വ ദിനം മുന്നോട്ട് വെക്കുന്നത് ഈ സന്ദേശമാണ്.'

advertisement

'വർഷത്തിൽ 12 ആഴ്ച്ച എന്നിൽ രക്തസ്രാവം ഉണ്ടാകുന്നു. അതിനാൽ രക്തക്കറയെക്കുറിച്ച് ഒന്നോ രണ്ടോ കാര്യങ്ങൾ എനിക്ക് അറിയാം.'

'സാധാരണ പെൺകുട്ടികളെപ്പോലെ എനിക്കും ഇപ്പോൾ ആർത്തവമുണ്ട്. അതറിയുന്ന ഒരാളാണ് ഞാനും. കാലുകൾക്ക് ഇടയിൽ വച്ച രക്തത്തിൽ കുതിർന്ന പാഡ് ഉപയോഗിച്ച് വോളിബോൾ ഗെയിമുകളിൽ ഇരിക്കാനും വേദന സംഹാരികൾക്കായി നഴ്സിന്റെ അടുത്ത് പോകാനും, ഹാളിലൂടെ നടക്കാനും എനിക്ക് ആകും.'

ലോക ആർത്തവ ശുചിത്വ ദിനം: ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും അറുതിയുണ്ടാകണം

advertisement

'ഒരു മാസത്തെ 25 ദിവസം മനുഷ്യനായും മറ്റ് അഞ്ചുദിവസം ഉരുക്ക് കെണിയിൽ പെട്ട മൃഗത്തെപോലെയാണെന്നും മനസിലാക്കിയതോടെ എന്റെ സമയത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പതിയെ മാറി തുടങ്ങി.'

'പോളിയോയേക്കാർ ഭീകരമാണ് ആർത്തവശുചിത്വത്തിലെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ'

'പെൺകുട്ടികളെ ശാക്തീകരിക്കാൻ അവൾ സ്ത്രീയാകുന്നത് വരെ കാത്തു നിൽക്കേണ്ടില്ല. സാനിറ്ററി പാഡുകൾ നൽകി പെൺകുട്ടികളുടെ ജീവിതത്തെ ശാക്തീകരിക്കാം. പാഡുകളിലൂടെ ചിറകുകളാണ് നാം അവർക്ക് നൽകുന്നത്.'

ആർത്തവം എന്നത് പെൺ ശരീരത്തിലെ സ്വാഭാവികമായ പ്രക്രിയയയാണ്. തെറ്റായ പല ധാരണകളും സമൂഹത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ആർത്തവസമയത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പലർക്കും കൃത്യമായ അറിവില്ല. ആർത്തവശുചിത്വം പാലിക്കുന്നത് സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉൾപ്പടുന്ന സ്ത്രീകൾക്ക് നൂതനമായ സാനിറ്ററി ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യക്കുകയും ചെയ്യുക എന്നതാണ് ഈ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകണമെങ്കിൽ ആദ്യം ചെയ്യേണ്ടത്.

advertisement

ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ നയസംബന്ധിയായ വിഷയങ്ങളിൽ സർക്കാരും മറ്റു സാമൂഹ്യ സംഘടനകളും മുൻകൈ എടുക്കുമ്പോൾ ചില കമ്പനികൾ സവിശേഷമായ ചില ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടേതായ നിലയിലുള്ള സംഭാവനകൾ നൽകുന്നു.

സാനിറ്ററി മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന മെൻസ്ട്രുവൽ കപ്പ്, അസ്വസ്ഥതകളും പാർശ്വഫലങ്ങളും അകറ്റുന്ന ഹെർബൽ പെയ്ൻ പാച്ച്, തുടകളിൽ ഉണ്ടാകുന്ന പാടുകൾ നീക്കം ചെയ്യുന്ന ആന്റി-ചേഫിങ് റാഷ് ക്രീം തുടങ്ങിയവ ഇക്കാലത്ത് ആർത്തവകാലം സുഗമമാക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ചില ഉത്പന്നങ്ങളാണ്.

advertisement

KeyWords: Quotes, Menstrual Hygiene Day, Menstruation, Quotes, Significance, ആർത്തവ ശുചിത്വ ദിനം, ആർത്തവം, സ്ത്രീകൾ, ഉദ്ധരണികൾ

മലയാളം വാർത്തകൾ/ വാർത്ത/Life/
World Menstrual Hygiene Day 2021 | വിശേഷ ദിവസത്തിന്റെ പ്രമേയവും പ്രാധാന്യവും ഉദ്ധരണികളും
Open in App
Home
Video
Impact Shorts
Web Stories