Menstrual Hygiene Day | ലോക ആർത്തവ ശുചിത്വ ദിനം 2021: വസ്തുതകളും പരിഹരിക്കപ്പെടേണ്ട മിഥ്യാധാരണകളും

Last Updated:

ശുചിത്വവും സുരക്ഷിതവുമായ മാർഗങ്ങളാണ് ആർത്തവദിനങ്ങളിൽ സ്വീകരിക്കേണ്ടത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. മെയ് 28 നാണ് ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്. ആർത്തവ ശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വം ദിനം ആചരിക്കുന്നത്.
ഈ ദിനം പ്രധാനമായും ആചരിക്കുന്നത് തന്നെ അയിത്തത്തെ നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടിയാണ്. 2013ൽ ജർമ്മനിയിലെ സർക്കാരിതര സംഘടനയായ വാഷ് യുണൈറ്റഡ് ആണ് ഈ ദിനം ആചരിക്കാൻ തുടക്കമിടുന്നത്. 2014ലെ ആദ്യ ആഘോഷം മുതൽ ആഗോളതലത്തിൽ ഈ സംരംഭം ശ്രദ്ധ നേടി.
ആർത്തവ ശുചിത്വ ദിനത്തിന് പ്രധാനമായും രണ്ട് ദൗത്യങ്ങളുണ്ട്. ആദ്യത്തേത് ആർത്തവചക്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സാമൂഹിക മാനദണ്ഡങ്ങൾ മാറ്റുകയും ചെയ്യുക എന്നതാണ്. ആർത്തവ ആരോഗ്യം, ശുചിത്വം എന്നിവയ്ക്കായി അവരുടെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് തീരുമാനമെടുക്കുന്നവരിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.
advertisement
ആർത്തവം എന്നത് ഏറ്റവും സ്വാഭാവികവമായ ഒരു പക്രിയമാത്രമാണ്. ഒപ്പം സ്ത്രീയുടെ ശരീരം പ്രത്യുൽപാദനത്തിന് ഒരുങ്ങിയെന്നുള്ള ലക്ഷണവുമാണിത്. പക്ഷേ, പല സ്ഥലങ്ങളിലും ആർത്തവത്തെ ഒരു മോശം അവസ്ഥയായി കണക്കാക്കുന്നു. ആർത്തവദിനങ്ങളിൽ ഉള്ള സ്ത്രീകൾക്ക് പ്രത്യേക നിബന്ധനകളും നിരോധനങ്ങളും ഏർപ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണ്. ആർത്തവത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും തെറ്റിദ്ധാരണകളും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹിക-സാംസ്കാരിക ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു.
നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങൾ പ്രകാരം ആർത്തവദിനങ്ങളിൽ സ്ത്രീകൾ സാധാരണ ജീവിതശൈലി നയിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിന് പ്രധാന കാരണം അവരെ അശുദ്ധരായി കാണുന്നു എന്നതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ചില മിഥ്യാധാരണകളും അതിലെ വസ്തുതകളും നമുക്ക് പരിശോധിക്കാം.
advertisement
മിഥ്യധാരണ: അച്ചാർ തൊടാൻ അനുവദിക്കില്ല, കാരണം അത് കേടായിപ്പോകും
വസ്തുത: ആർത്തവ സമയത്ത് നിരവധി സ്ത്രീകൾ തുണി ഉപയോഗിക്കുന്നു. ഇത് ആർത്തവദിനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശുചിത്വമില്ലാത്ത മാർഗമാണ്. ആർത്തവത്തിൽ തുണികൾ ഉപയോഗിക്കുമ്പോൾ സ്വകാര്യഭാഗങ്ങളിലും കൈകളിലും അണുക്കൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് അച്ചാറും അടുക്കളയിലെ മറ്റു സാധനങ്ങലും സ്പർശിക്കാൻ അനുവദിക്കാത്തത്. എന്നാൽ, നിങ്ങൾ ഒരു സാനിറ്ററി പാഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, അടുക്കളയിൽ പ്രവേശിച്ച് പാചകം ചെയ്യുന്നതിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കേണ്ട ആവശ്യമേ ഇല്ല. ശുചിത്വമാണ് ഏറ്റവും പ്രധാനം.
advertisement
മിഥ്യധാരണ: ആർത്തവദിനങ്ങിൽ കിടക്കയിൽ ഉറങ്ങരുത്
വസ്തുത: മുൻകാലങ്ങളിൽ സ്ത്രീകൾ സാനിറ്ററി പാഡുകൾക്ക് പകരം തുണിയായിരുന്ന ആർത്തവദിനങ്ങളിൽ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ രക്തം കിടക്കിയിൽ പറ്റുന്നതിന് സാധ്യതയുള്ളതുകൊണ്ടാണ് അവർ കിടക്കയിൽ ഉറങ്ങാതിരുന്നത്. എന്നാൽ, ഇപ്പോൾ പല സ്ത്രീകളും ആർത്തവ സമയത്ത് ശുചിത്വവും സുരക്ഷിതവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ, കിടക്കയിൽ ഉറങ്ങരുത് എന്ന വിലക്ക് അവർ പാലിക്കേണ്ടതേയില്ല.
ആർത്തവ ദിനങ്ങൾ അശുദ്ധിയുടേതല്ല. ഇത് ഒരു സ്വാഭാവിക ജൈവപ്രക്രിയ മാത്രമാണെന്ന് ഇനിയും മനസിലാക്കാത്ത കുറേയധികം ആളുകൾ ഉണ്ട്. ശുചിത്വവും സുരക്ഷിതവുമായ മാർഗങ്ങളാണ് ആർത്തവദിനങ്ങളിൽ സ്വീകരിക്കേണ്ടത്. ഓർക്കുക, ആർത്തവം അശുദ്ധിയല്ല.
advertisement
Keywords: Menstrual Hygiene Day 2021, Myths, Facts, ആർത്തവ ദിനം, മിഥ്യാധാരണകൾ, വസ്തുതകൾ
മലയാളം വാർത്തകൾ/ വാർത്ത/Life/
Menstrual Hygiene Day | ലോക ആർത്തവ ശുചിത്വ ദിനം 2021: വസ്തുതകളും പരിഹരിക്കപ്പെടേണ്ട മിഥ്യാധാരണകളും
Next Article
advertisement
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement