TRENDING:

'പ്ലാസ്റ്റിക് പോലെ കാർബൺ ഡൈഓക്സൈഡ് പുറംതള്ളില്ല'; പുല്ലുകൊണ്ട് പാക്കിംഗ് കവറുമായി ഡെൻമാർക്കിലെ ശാസ്ത്രജ്ഞർ

Last Updated:

കാർബൺ ഡൈഓക്സൈഡിന്റെ അളവ് ഉയരുന്ന സമയത്താണ് ഈ നൂതന സാങ്കേതികത വികസിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലെ? എന്നാൽ, ഈ പുല്ലിൽ നിന്ന് ഇതാ ഭക്ഷണം പൊതിയാൻ സാധിക്കുന്ന ഒരു കവർ ഉണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയരിക്കുകയാണ് ഡെൻമാർക്കിലെ ചില ശാസ്ത്രജ്ഞർ. 'സിൻ‌പ്രോപാക്ക്' എന്നാണ് ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പരിസ്ഥിതിക്കും മനുഷ്യനും ഒരു പോലെ ദോഷകരമായ പ്ലാസ്റ്റിക്കിന് പകരമാണ് പുല്ല് അടിസ്ഥാനമാക്കിയുള്ള, ഭക്ഷണം പൊതിയാൻ കഴിയുന്ന കവറുകൾ വികസിപ്പിച്ചെടുത്തത്. മാത്രമല്ല പ്ലാസ്റ്റിക് പോലെ ഈ കവറുകൾ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുകയുമില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

10 കിലോടൺ ഡിസ്പോസിബിൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരം എട്ട് കിലോടൺ പുൽനാര് കൊണ്ടുള്ള കവറുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ ഡൈഓക്സൈഡ് പുറം തള്ളുന്നത് 210 കിലോടൺ ആയി കുറയ്ക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. ഹോട്ടലുകളിലെ പാർസലുകളും മറ്റുമായി ഡെൻമാർക്കിൽ ഓരോ വർഷവും ശരാശരി 10,000 ടണ്ണിലധികം പ്ലാസ്റ്റിക് കവറുകൾ പുറംതള്ളുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഇത് മണ്ണിൽ അലിഞ്ഞ് ചേരാത്തതിനാൽ പരിസ്ഥിതിക്ക് ദോഷകരമാണ്.

World Menstrual Hygiene Day 2021 | വിശേഷ ദിവസത്തിന്റെ പ്രമേയവും പ്രാധാന്യവും ഉദ്ധരണികളും

advertisement

ഡാനിഷ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഡയറക്ടർ ആൻ ക്രിസ്റ്റിൻ സ്റ്റീൻ‌ജോർ ഹസ്ട്രപ്പ്, പുല്ലിൽ നിർമ്മിച്ച ഈ ഡിസ്പോസിബിൾ കവർ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതാണെന്ന് അഭിപ്രായപ്പെട്ടു. ഈ പാക്കേജിംഗ് 100% ഭൂമിയിൽ അഴുകി ചേരുമെന്നും അതുകൊണ്ട് തന്നെ ആരെങ്കിലും അബദ്ധവശാൽ അവരുടെ കവറുകൾ എവിടെയെങ്കിലും ഉപേക്ഷിച്ചാലും അത് പരിസ്ഥിതിയെ ഭാധിക്കില്ലെന്നും ആൻ ക്രിസ്റ്റിൻ പറഞ്ഞു.

ഫൈബർ ധാരാളമായുള്ള ത്രിപതി എന്ന ഒരിനം ചെടിയും പുല്ലിനൊപ്പം ഗവേഷകർ നാരിനായി ഉപയോഗിക്കുന്നു. അവ ഭാവിയിലെ ബയോഫൈനറികൾക്കുള്ള പ്രാഥമിക ബയോമാസ് ആയി ഉപയോഗിക്കാൻ സാധിക്കും.

advertisement

'ഡെന്നിസ് ചേട്ടനെ മാറ്റുകയെന്ന ദിലീപിന്റെ ആവശ്യം നടക്കില്ല; തൽക്കാലം ദിലീപ് മാറുക' - ദിലീപിനെ മാറ്റി ജയസൂര്യ നായകനായ കഥയുമായി വിനയൻ

പുല്ലിൽ നിന്നും ആദ്യം പ്രോട്ടീൻ വേർതിരിച്ചെടുക്കുന്നു. ഇത് പിന്നീട് കാലിത്തീറ്റക്കായി ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീൻ വേർതിരിച്ചെടുത്തതിന് ശേഷം പുല്ലിലെ ഫൈബർ ശുദ്ധികരിച്ച് കവർ നിർമിക്കാനുള്ള പൾപ്പ് ഉണ്ടാക്കുന്നുവെന്ന് പ്രൊഫസർ മോർട്ടൻ ആമ്പി ജെൻസൻ പറഞ്ഞു. ആർഹസ് സർവകലാശാലയിലെ ബയോളജിക്കൽ ആൻഡ് കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് മോർട്ടൻ ആമ്പി ജെൻസൻ. പുല്ലിലെ നാര് മുഴുവനും കന്നുകാലികളുടെ തീറ്റക്കായി ഉപയോഗിക്കാനാവില്ല. അതുകൊണ്ട് ഇങ്ങനെ നാര് നീക്കുന്നത് വഴി മറ്റൊരു ഉൽപ്പനം ഉണ്ടാക്കാൻ സാധിക്കുന്നത് മികച്ച മാർഗമാണെന്നും ആമ്പി ജെൻസൻ പറഞ്ഞു.

advertisement

രാജ്യത്ത് ഹരിത ബയോമാസും ബയോ റിഫൈനറികളും ധാരാളം ഉള്ളതിനാൽ ഈ പദ്ധതി ബിസിനസുകൾക്കും സർക്കാരിനും ഗുണകരമാണ്. ഹരിത വികസനത്തിനും പ്രകടനത്തിനുമുള്ള (GUDP) പദ്ധതി പ്രകാരം ഡാനിഷ് പരിസ്ഥിതി സംരക്ഷണ ഏജൻസിയിൽ നിന്ന് 440,000 യൂറോ ധനസഹായമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. 2023 ഓടെ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

കാർബൺ ഡൈഓക്സൈഡിന്റെ അളവ് ഉയരുന്ന സമയത്താണ് ഈ നൂതന സാങ്കേതികത വികസിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2020ൽ അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയർന്നിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലകളിൽ ഒന്നായിരുന്നു ഇത്.

advertisement

Keywords: Denmark, Research, SinProPack, Grass, പുല്ല്, ഡെൻമാർക്ക്, ഗവേഷകർ

മലയാളം വാർത്തകൾ/ വാർത്ത/Life/
'പ്ലാസ്റ്റിക് പോലെ കാർബൺ ഡൈഓക്സൈഡ് പുറംതള്ളില്ല'; പുല്ലുകൊണ്ട് പാക്കിംഗ് കവറുമായി ഡെൻമാർക്കിലെ ശാസ്ത്രജ്ഞർ
Open in App
Home
Video
Impact Shorts
Web Stories