മുടി വളരാനുള്ള എസൻഷ്യൽ ഓയിലുകൾ
പെപ്പര്‍മിന്റ് ഓയിൽ
പെപ്പര്‍മിന്റ് ഓയില്‍ മുടിയുടെ വളര്‍ച്ച അതിവേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഈ അവശ്യ എണ്ണ നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ഫോളിക്കിളുകളുടെ ശക്തി മെച്ചപ്പെടുത്തുന്നു. എലികളില്‍ നടത്തിയ ഗവേഷണത്തില്‍ പെപ്പര്‍മിന്റ് ഓയില്‍ രോമകൂപങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോളികുലാര്‍ ഡെപ്ത് വര്‍ദ്ധിക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ച സാധ്യമാക്കുകയാണ് ചെയ്യുന്നത്.
റോസ്‌മേരി ഓയിൽ
മുടിയുടെ കനം കൂട്ടാന്‍ റോസ്‌മേരി ഓയില്‍ സഹായിക്കും. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഗവേഷണ പ്രകാരം, റോസ്‌മേരി ഓയിൽ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ കാര്യക്ഷമമാണ്.
advertisement
തൈം ഓയിൽ
ഗവേഷണ പ്രകാരം, കാശിത്തുമ്പയിലെ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍, മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
Also Read-മലപ്പുറംകാരി റീമ ഷാജിക്ക് യുഎസ് സ്കോളർഷിപ്പ്; ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ച് പേരിൽ ഒരാൾ
എസൻഷ്യൽ ഓയിലുകൾ ഉപയോഗിക്കേണ്ടത് എങ്ങനെ?
മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ എസൻഷ്യൽ ഓയിലുകൾ ഏറ്റവും മികച്ച മാര്‍ഗമായിരിക്കും. തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഈ എണ്ണ നിങ്ങളെ സഹായിക്കും. എസൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നതിന് മുന്‍പ് തലയിൽ വെളിച്ചെണ്ണ പോലുള്ള എണ്ണകൾ ഉപയോഗിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇവ രണ്ടും മിക്സ് ചെയ്ത് വേണം തലയിൽ പുരട്ടാൻ.
നിങ്ങളുടെ തലയോട്ടിയുടെ സ്വഭാവം അനുസരിച്ച് ഒരു കാരിയര്‍ ഓയില്‍ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ തലയോട്ടി എണ്ണമയമുള്ളതാണെങ്കില്‍ ബദാം എണ്ണ ഉപയോഗിക്കാം. നിങ്ങളുടെ തലയോട്ടി വളരെ വരണ്ടതാണെങ്കില്‍, വെളിച്ചെണ്ണ പോലുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത്.
ഇവ മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണം നമുക്ക് സൗന്ദര്യവും ആരോഗ്യവും നൽകുന്നു. ചർമ്മത്തിന്റെ സൗന്ദര്യത്തിനും മുടിക്കും ആവശ്യമായ പോഷകാഹാരം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി പ്രദാനം ചെയ്യും. പെട്ടെന്ന് നിങ്ങളുടെ മുടി കൊഴിയാൻ തുടങ്ങുകയാണെങ്കിൽ അതിന് കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ ചില പോഷകങ്ങളുടെ അഭാവമാകാം. ചില ഭക്ഷണങ്ങൾ കടുത്ത മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്.