Malappuram | മലപ്പുറംകാരി റീമ ഷാജിക്ക് യുഎസ് സ്കോളർഷിപ്പ്; ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ച് പേരിൽ ഒരാൾ

Last Updated:

പൂര്‍ണമായും യുഎസ് ഫണ്ട് ലഭിക്കുന്ന സ്‌കോളര്‍ഷിന് ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് മാത്രമാണ് അവസരമുള്ളത്. രണ്ട് ഉപന്യാസങ്ങളാണ് റീമ സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിച്ചത്

Rima_shaji
Rima_shaji
ജിഷാദ് വളാഞ്ചേരി
മലപ്പുറം: യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേന്റിന്റെ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അര്‍ഹത നേടി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ റീമ ഷാജി. ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനാണ് (US Scholarship) മലപ്പുറം (Malappuram) തിരൂര്‍ സ്വദേശി കൂടിയായ റീമ അര്‍ഹയായിരിക്കുന്നത്. അമേരിക്കന്‍ അണ്ടര്‍ ഗ്രാജേറ്റ് പഠനം പൂര്‍ത്തിയാക്കുന്നതിന് യുഎസ് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന അപൂര്‍വ്വ സ്‌കോളര്‍ഷിപ്പാണ് യുഗാന്‍ പ്രോഗ്രാം.
പൂര്‍ണമായും യുഎസ് ഫണ്ട് ലഭിക്കുന്ന സ്‌കോളര്‍ഷിന് ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് മാത്രമാണ് അവസരമുള്ളത്. രണ്ട് ഉപന്യാസങ്ങളാണ് റീമ സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിച്ചത്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനും ശേഷം ഇന്റര്‍വ്യൂ കോളിലും റീമ തന്റെ കഴിവ് തെളിയിച്ചു. മറ്റു കുട്ടികള്‍ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യമാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ റീമയ്ക്കുള്ളത്. യു എസിലെ മാഗ്‌നി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് റീമ പഠനം നടത്തുക. പഠന വിഷയമോ ടോപികോ ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടില്ല.
advertisement
Kuttiyamma | 104-ാം വയസ്സില്‍ 100ല്‍ 89; അക്ഷര വെളിച്ചത്തിന്റെ തിളക്കത്തില്‍ കുട്ടിയമ്മ
നൂറ്റിനാലാം വയസിലും സാക്ഷരത മികവോത്സവത്തില്‍ മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം തിരുവഞ്ചൂരിലെ കുട്ടിയമ്മ കോന്തി. എന്തു കിട്ടിയാലും വായിക്കുകയെന്നതാണ് കുട്ടിയമ്മയുടെ രീതി. വയനയ്ക്ക് കുട്ടിയമ്മയ്ക്ക് കണ്ണടയുടെ ആവശ്യവും വേണ്ട. മൂന്നു മാസം മുന്‍പ് വരെ കുട്ടിയമ്മയ്ക്ക് എഴുതാനറിയില്ലായിരുന്നു. എന്നാല്‍ അതും നേടിയെടുത്തതിന്റെ ഇരട്ടി സന്തോഷത്തിലാണ് കുട്ടിയമ്മ.
അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോല്‍വസത്തില്‍ 100 ല്‍ 89 മാര്‍ക്ക് നേടിയാണ് കുട്ടിയമ്മയുടെ കിടിലന്‍ വിജയം. കേള്‍വിക്കുറവുണ്ടെന്നല്ലാതെ മറ്റൊരു ആരോഗ്യപ്രശ്‌നങ്ങളും കുട്ടിയമ്മയ്ക്ക് ഭാരമായി ഇല്ല. കുട്ടിയമ്മയ്ക്ക് രണ്ടു മക്കളാണ്. എഴുപത്തിയാറുകാരന്‍ ഗോപാലനും 81 കാരി ജാനകിയും. അഞ്ചു തലമുറയെയും കണ്ട് അക്ഷരത്തിന്റെ പുതുലോകം തീര്‍ക്കുകയാണ് നൂറ്റിനാലാം വയസിലും കുട്ടിയമ്മ.
advertisement
നാലാം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതയാണ് കുട്ടിയമ്മ പുഷ്പം പോലെ ജയിച്ചുകയറിയത്. ചറുചുറുക്കോടെ പഠിക്കാന്‍ വന്ന കുട്ടിയമ്മയെ പഠിപ്പിക്കാന്‍ സാക്ഷരത പ്രേരകിന് ഒട്ടും പാടുപെടേണ്ടി വന്നിരുന്നിട്ടില്ല.
V Sivankutty | അടുത്ത അധ്യയന വര്‍ഷം പ്രീപ്രൈമറി മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി
അടുത്ത അധ്യയന വര്‍ഷത്തോടെ പ്രീപ്രൈമറി(Pre-Primary)  മേഖലയില്‍ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍ ലക്ഷ്യമെന്ന് മന്ത്രി ശിവന്‍കുട്ടി(V Sivankutty)
തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്. ആന്‍ഡ് നഴ്‌സറിയില്‍ രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര ശിക്ഷ കേരളത്തിന്റെ 'താലോലം' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളില്‍ ഓരോ മോഡല്‍ സ്‌കൂള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
advertisement
ഈ വര്‍ഷവും ഒരു ജില്ലയില്‍ രണ്ട് മോഡല്‍ സ്‌കൂളുകള്‍ മാതൃകയില്‍ 28 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പരിശ്രമം. സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ടിനൊപ്പം വിദ്യാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തണം. ആക്ടിവിറ്റി കോര്‍ണറുകള്‍, കളി ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുക്കി കുട്ടികളുടെ ശാരീരികവും മാനസികവുമായ സമഗ്ര വികാസമാണ് ലക്ഷ്യമെന്ന മന്ത്രി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Malappuram | മലപ്പുറംകാരി റീമ ഷാജിക്ക് യുഎസ് സ്കോളർഷിപ്പ്; ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ച് പേരിൽ ഒരാൾ
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement