TRENDING:

‘കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛൻ മരിച്ചതും ഭക്ഷണം ലഭിക്കാതെ

Last Updated:

ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ആ​ശാ​വ​ർ​ക്ക​ർ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​മു​റി​ക്കു​ള്ളി​ൽ​ ​മ​ല​മൂ​ത്ര​വി​സ​ർ​ജ​നം​ ​ന​ട​ത്തി​ ​അ​വ​ശ​നി​ല​യി​ൽ​ ​ഇ​രു​വ​രെ​യും​ ​ക​ണ്ടെ​ത്തി​യ​ത്.​ ​

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ഭക്ഷണവും പരിചരണവും കിട്ടാതെ അവശരായ ദമ്പതികളിൽ ഭർത്താവിന് ദാരുണാന്ത്യം.  വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) ആണു മരിച്ചത്. പൊടിയനും ഭാര്യ അമ്മിണിയും (76) മകൻ റെജിക്കൊപ്പമായിരുന്നു താമസം. ഇവർക്ക് മകൻ ആഹാരം നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റാരും വീട്ടിലേക്ക് എത്താതിരിക്കാൻ മുറിയ്ക്കു മുന്നിൽ ഒരു നായയെ കെട്ടുന്നതും പതിവായിരുന്നു.
advertisement

സന്നദ്ധപ്രവർത്തകരെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ‘ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...’ എന്നതായിരുന്നു അമ്മിണിയുടെ ദയനീയ ആവശ്യം. കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞെങ്കിലും മകന്റെ  മനസലിഞ്ഞില്ല. മാതാപിതാക്കളെ പുറത്തേക്കെടുക്കുമ്പോൾ മകൻ റെജി വീട്ടിലുണ്ടായിരുന്നെങ്കിലും മദ്യലഹരിയിലായിരുന്നു.

Also Read ആമസോണിൽ നിന്നും വാങ്ങിക്കഴിച്ചതിന് ' അത്ര രുചിയില്ല; വയറിളക്കവും ഉണ്ടായി'; വൈറലായി 'ചാണക വരളി' റിവ്യു

പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തിയാണ് വയോധിക ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൊടിയൻ മരിച്ചിരുന്നു . ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് പൊടിയൻ മരിച്ചതെന്ന് സൂചനയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചിരിക്കുകയാണ്.

advertisement

ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ആ​ശാ​വ​ർ​ക്ക​ർ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​മു​റി​ക്കു​ള്ളി​ൽ​ ​മ​ല​മൂ​ത്ര​വി​സ​ർ​ജ​നം​ ​ന​ട​ത്തി​ ​അ​വ​ശ​നി​ല​യി​ൽ​ ​ഇ​രു​വ​രെ​യും​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​വ​രം​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രെ​യും​ ​പൊ​ലീ​സി​നെ​യും​ ​അ​റി​യി​ച്ചു.​ ​അ​മ്മി​ണി​യെ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലും,​ ​പി​ന്നീ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​തി​നി​ടെ​ ​റെ​ജി​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സ്ഥ​ലം​വി​ട്ടു.​ ​നാ​ട്ടു​കാ​രും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ​റെ​ജി​യു​ടെ​ ​ഭാ​ര്യ​ ​ജാ​ൻ​സി​യാ​ണ് ​അ​മ്മി​ണി​ക്കൊ​പ്പം​ ​ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.​ ഇവരുടെ മുറിയിൽ നിന്നും ദി​വ​സ​ങ്ങ​ളോ​ളം​ ​പ​ഴ​ക്ക​മു​ള്ള​ ​ഭ​ക്ഷ​ണം​ ​ക​ണ്ടെ​ത്തി.

Also Read പൊലീസ് വേഷത്തിൽ ജുവലറി ജീവനക്കാരിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ; മോഷണ സംഘം പിടിയിൽ

advertisement

​തൊ​ട്ട​ടു​ത്ത​ ​മു​റി​യി​ൽ​ ​റെ​ജി​യും​ ​ജാ​ൻ​സി​യും​ ​താ​മ​സ​മു​ണ്ടെ​ങ്കി​ലും​ ​മാ​താ​പി​താ​ക്കൾക്ക് ആഹാരം പോലും നൽകിയിരുന്നില്ല. ഇ​വ​ർ​ ​ജോ​ലി​ക്ക് ​പോ​കു​മ്പോ​ൾ​ ​സ​മീ​പ​വാ​സി​ക​ളോ​ ​ബ​ന്ധു​ക്ക​ളോ​ ​ഭ​ക്ഷ​ണം​ ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​നാ​യ​യെ​ ​കെ​ട്ടി​യി​ട്ടി​രു​ന്നു.​ ​മ​ദ്യ​പാ​നി​യാ​യ​ ​റെ​ജി​ ​അ​യ​ൽ​വാ​സി​ക​ളെ​ ​അ​സ​ഭ്യം​ ​പ​റ​യു​ന്ന​ത് ​നി​ത്യ​സം​ഭ​വ​മാ​ണ്.​ ​ആ​രും​ ​ഇ​വി​ടേ​ക്ക് ​എ​ത്താ​റി​ല്ല.​ ​

മലയാളം വാർത്തകൾ/ വാർത്ത/Life/
‘കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛൻ മരിച്ചതും ഭക്ഷണം ലഭിക്കാതെ
Open in App
Home
Video
Impact Shorts
Web Stories