ആമസോണിൽ നിന്നും വാങ്ങിക്കഴിച്ചതിന് ' അത്ര രുചിയില്ല; വയറിളക്കവും ഉണ്ടായി'; വൈറലായി 'ചാണക വരളി' റിവ്യു
- Published by:Asha Sulfiker
- news18-malayalam
Last Updated:
'പൂജയ്ക്കും മതപരമായ ഉദ്ദേശ്യങ്ങൾക്കും' എന്ന് പ്രത്യേകം പരാമർശിച്ച് വിൽക്കുന്ന ഈ ചാണകവരളിയാണ് ഇയാൾ കഴിച്ച ശേഷം റിവ്യു നല്‍കിയത്. '
വിചിത്രമായ അതേസമയം രസകരമായ പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിലായി വൈറലായിരിക്കുന്നത് ആമസോണിൽ നിന്നും ഒരു 'ഉത്പ്പന്നം' വാങ്ങിയ ഉപഭോക്താവിന്‍റെ റിവ്യു ആണ്. താൻ ഓർഡർ ചെയ്ത് വരുത്തിയ സാധനത്തിന് 'അറപ്പുളവാക്കുന്ന രുചി' ആയിരുന്നു എന്നാണ് ഇയാളുടെ റിവ്യു. ഒപ്പം അത് കഴിച്ച് തനിക്ക് വയറിളക്കം ബാധിച്ചു എന്നും. ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങളിൽ തൃപ്തരല്ലെങ്കിൽ നെഗറ്റീവ് റിവ്യു നൽകുക എന്നത് സാധാരണ കാര്യം തന്നെയാണ്. അതേ ഈ ഉപഭോക്താവും ചെയ്തിട്ടുള്ളു. എന്നിട്ടും ഈ 'നെഗറ്റീവ് റിവ്യു' വൈറലാകാൻ കാരണമുണ്ട്.
ആമസോണിൽ നിന്നും വാങ്ങിയ ചാണക കേക്കിനാണ് (ചാണക വരളി) ഇയാൾ മോശം റിവ്യു നൽകിയിരിക്കുന്നത്. 'പൂജയ്ക്കും മതപരമായ ഉദ്ദേശ്യങ്ങൾക്കും' എന്ന് പ്രത്യേകം പരാമർശിച്ച് വിൽക്കുന്ന ഈ ചാണകവരളിയാണ് ഇയാൾ കഴിച്ച ശേഷം റിവ്യു നല്‍കിയത്. 'വളരെ മോശം രുചിയാണ്. പുല്ലുപോലെയിരിക്കുന്ന ഇതിന് ചെളിയുടെ രുചിയാണ്. കഴിച്ച് എനിക്ക് വയറിളക്കമുണ്ടായി. അടുത്ത തവണ ഇതിന്‍റെ ശുചിത്വത്തിന്‍റെ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധ വേണം. അതുപോലെ തന്നെ രുചി കൂട്ടാനും കുറച്ചു കൂടെ ക്രിസ്പി ആക്കാനും ശ്രദ്ധിക്കണം' എന്നായിരുന്നു റിവ്യു.
advertisement

ഹൈന്ദവ പൂജകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചാണകവരളി. അതുകൊണ്ട് തന്നെ ഓൺലൈനില്‍ ഇതിന് ഡിമാൻഡ് കൂടുതലാണ്. കഴിക്കാനുള്ളതല്ല എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് ഇവ വിൽക്കുന്നതും. '100% ശുദ്ധവും യഥാർഥ ചാണകത്തിൽ നിന്നും ഉണ്ടാക്കിയത്. ഹവൻ,പൂജ തുടങ്ങി മതപരമായ ചടങ്ങുകൾക്കായി ഉപയോഗിക്കാം. ഇന്ത്യൻ പശുവിന്‍റെ ചാണകത്തിൽ നിന്നും പൂർണ്ണമായും കൈകൊണ്ട് ഉണ്ടാക്കിയത്. ഉണക്കി, ഈർപ്പ മുക്തം ആയതിനാൽ നല്ല രീതിയിൽ എരിയുകയും ചെയ്യും. അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും കീടങ്ങളെയും ചെറുപ്രാണികളെയും അകറ്റി നിർത്താനും സഹായിക്കും' എന്ന് ഉത്പ്പന്നത്തിന് വിശദീകരണവും നൽകിയിട്ടുണ്ട്.
advertisement

എന്നാൽ ഇത് ശ്രദ്ധിക്കാതെ കഴിച്ചിട്ട് റിവ്യു നൽകിയ ആളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആമസോണിൽ ഈ റിവ്യു ശ്രദ്ധയിൽപ്പെട്ട ഡോ.സഞ്ജയ് അറോറ എന്നയാൾ ഇതിന്‍റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് വൈറലാകുന്നത്.
Ye mera India, I love my India…. :) pic.twitter.com/dEDeo2fx99
— Dr. Sanjay Arora PhD (@chiefsanjay) January 20, 2021
advertisement
Is it for real??,🙄
— Aysha (@riyaz_aysha) January 20, 2021
Ya, they should focus on crunchiness 🤣😂
— aRsHaD (@Ars9611) January 20, 2021
രസകരമായ പ്രതികരണങ്ങളാണ് ഇതിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത് സത്യം തന്നെയാണോയെന്നാണ് പലരും ചോദിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2021 9:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആമസോണിൽ നിന്നും വാങ്ങിക്കഴിച്ചതിന് ' അത്ര രുചിയില്ല; വയറിളക്കവും ഉണ്ടായി'; വൈറലായി 'ചാണക വരളി' റിവ്യു