17 വർഷമുള്ള കഥ ആദം ഓർത്തെടുക്കുന്നത് ഇങ്ങനെ- “അന്ന് ഞാൻ വളരെ ടെൻഷനിലായിരുന്നു. വായ്പ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ബാങ്കിലേയ്ക്ക് കാലെടുത്തു വച്ചത്. എന്റെ കൈയിൽ അന്ന് സ്വന്തമെന്ന് പറയാൻ കുറേ പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രം.”- ആദം പറഞ്ഞു. വളരെ ചെറുപ്പമാണെന്നും, ബിസിനസ്സ് ചെയ്ത് പരിചയമില്ലെന്നുമെല്ലാമാണ് അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥ ആദത്തോട് പറഞ്ഞത്.
Also Read- ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും; ശബ്ദത്തിൽ നിന്ന് ചതിയുടെ ആഴവും അറിയാം
advertisement
"അതുകേട്ടപ്പോൾ അപമാനവും നിരാശയും സങ്കടവും എല്ലാം തോന്നി" ആദം പറഞ്ഞു. ആകെയുണ്ടായിരുന്ന സെയിൽസ്മാന്റെ ജോലി കൂടി സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ ഉപേക്ഷിച്ചിട്ടാണ് ആദം വായ്പ തേടിയിറങ്ങിയത്. കൈവശമുണ്ടായിരുന്ന തുക ഉപയോഗിച്ച് ഓഫീസ് കെട്ടിടത്തിന്റെ വാടക നൽകി. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും തോറ്റുപിന്മാറില്ലെന്ന് ആദം ഇതിനോടകം ഉറപ്പിച്ചിരുന്നു.
ആദ്യത്തെ നാല് മാസം ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലയിന്റുകളെ ഓരോരുത്തരായി വിളിച്ചു. അതും കടംവാങ്ങിയ ഫോണിൽ. " മേശയോ കസേരയോ വാങ്ങാൻ കൈയിൽ പണമില്ലായിരുന്നു, നാലുമാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്" ആദം ഇൻസ്റ്റാഗ്രാമിൽ എഴുതുന്നു. "ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു, ഇത് തുടരാൻ കഴിയുമോ എന്ന് സംശയിച്ച നാളുകൾ. അടുത്തമാസത്തെ വാടകയും ബില്ലുകളും എങ്ങനെ അടക്കും എന്നോർത്ത് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിരവധി സന്ദർഭങ്ങളുണ്ടായി. പക്ഷേ, തോറ്റ് പിന്മാറില്ലെന്ന കാര്യത്തിൽ ഉറച്ചുനിന്നു" അദ്ദേഹം പറഞ്ഞു.
Also Read- 24കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ
ആദമിന്റെ മാസങ്ങൾ നീണ്ട കഠിനാധ്വാനം വെറുതെയായില്ല. സാവധാനം ഒരു ഡെബ്റ്റ് മാനേജ്മെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2014ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് (6.4 ദശലക്ഷം ഡോളർ) വിൽക്കുകയും ചെയ്‌തു. ഇന്ന് ആദമിന് സ്വന്തമായി അഞ്ച് മൾട്ടി മില്യൺ കമ്പനികളുണ്ട്. 61 മില്യൺ ഡോളറാണ് ഇന്ന് ആദമിന്റെ ആസ്തി.