TRENDING:

Health | കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? അവ എങ്ങനെ പരിഹരിക്കാം?

Last Updated:

ഇന്ന് കൗമാരക്കാർ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് മാനസികാരോഗ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
(ഡോ. വിദ്യാ വി ഭട്ട്, മെഡിക്കൽ ഡയറക്ടർ, ബെംഗളൂരു രാധാകൃഷ്ണ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ)
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു നിർണായകമായ കാലഘട്ടമാണ് കൗമാര പ്രായം. കൗമാരപ്രായക്കാരെയും അവരുടെ മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ഈ കാലഘട്ടം അൽപം വെല്ലുവിളി നിറഞ്ഞതായിരിക്കും.

ഇന്ന് കൗമാരക്കാർ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് മാനസികാരോഗ്യം. മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ചില കൗമാരക്കാരെ ആത്മഹത്യയിലേക്കു വരെ  നയിക്കുന്നു. വേണ്ടതുപോലെ മാനസിക പിന്തുണ ലഭിക്കാത്തത്, വൈകാരിക അസ്വസ്ഥത, പഠനവുമായി ബന്ധപ്പെട്ട പിരിമുറുക്കം, കുടുംബ കലഹങ്ങൾ തുടങ്ങി ഒരു കൗമാരക്കാരന്റെ മാനസികാരോ​ഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയെ നേരിടാൻ കൗമാരക്കാർക്ക് ആവശ്യമായ പിന്തുണയും മാർഗങ്ങളും ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.

advertisement

കൗമാരക്കാർക്കിടയിലെ മറ്റൊരു പ്രധാന പ്രശ്നം മദ്യപാനവും മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോ​ഗവുമാണ്. മദ്യപാനം ഒരാളിലെ സ്വയം നിയന്ത്രണം ഇല്ലാതാക്കുകയും, സുരക്ഷിതമല്ലാത്ത ലൈംഗികത, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ അപകടകരമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും വലിയ അപകടങ്ങളിലേക്കും പരിക്കുകളിലേക്കും, അകാല മരണത്തിലേക്കു പോലും നയിക്കുന്നു. മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും അപകടസാധ്യതകളെക്കുറിച്ച് കൗമാരക്കാരെ ബോധവത്കരിക്കുകയും അവർക്ക് അതിനാവശ്യമായ പരിഹാരം മാർ​ഗങ്ങൾ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ളതാണ് മദ്യവും മയക്കുമരുന്നുമെന്ന് കൗമാരക്കാർ അറിഞ്ഞിരിക്കണം.

advertisement

Also read: Health | പ്രത്യുല്‍പ്പാദന ആരോഗ്യം: പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍

എച്ച്‌ഐവി പോലുള്ള ലൈംഗിക രോ​ഗങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്ന് കൗമാരക്കാർക്ക് അറിഞ്ഞിരിക്കണം. കൗമാര പ്രായക്കാർക്കിടയിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതും പ്രധാനമാണ്.

മേൽപറഞ്ഞ കാര്യങ്ങൾക്കു പുറമേ ചിട്ടയായ വ്യായാമവും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യാവശ്യമാണ്. അത് അവരെ ശക്തരും പ്രതിരോധശേഷിയുള്ളവരുമായി നിലനിർത്താൻ സഹായിക്കുന്നു. പുറത്ത് പോയുള്ള കായിക പ്രവർത്തനങ്ങളിലോ വിനോദ പ്രവർത്തനങ്ങളിലോ ‍ഏർപ്പെടാനോ പുറത്ത് കുറച്ച് സമയം ചെലവഴിക്കാനോ അവരെ പ്രോത്സാഹിപ്പിക്കണം.

advertisement

വ്യക്തിശുചിത്വമാണ് മറ്റൊരു പ്രധാന ഘടകം. മാതാപിതാക്കൾ ഈ വിഷയത്തെ കുറച്ചു കൂടി സൗഹൃദപരമായ രീതിയിൽ സമീപിക്കേണ്ടതുണ്ട്. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൗമാരപ്രായക്കാരെ പഠിപ്പിക്കുന്നത് അവരുടെ ആരോഗ്യം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കും. മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടം തന്നെയാണ് കൗമാരം എന്നതിൽ തർക്കമില്ല. കൗമാരക്കാരെ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണയും വിഭവങ്ങളും മുതിർന്നവർ ഉറപ്പു വരുത്തേണ്ടതുണ്ട്.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുക, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അപകടസാധ്യതകളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുക, വ്യായാമം ചെയ്യേണ്ടതിന്റെയും ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുക, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കൗമാരപ്രായക്കാർ ആരോഗ്യവാൻമാരും ആരോ​ഗ്യവതികളും സന്തോഷമുള്ളവരുമായി വളരുന്നുണ്ടെന്ന് നമുക്ക് ഉറപ്പാക്കാം.

advertisement

Summary: Challenges faced by teenagers and ways to overcome

മലയാളം വാർത്തകൾ/ വാർത്ത/Life/
Health | കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? അവ എങ്ങനെ പരിഹരിക്കാം?
Open in App
Home
Video
Impact Shorts
Web Stories