ഉറക്കത്തിന്റെ ക്രമം
നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെയോ അല്ലെങ്കിൽ പങ്കാളിയുടെയോ കൂടെ ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും. ദീർഘ നേരം മെത്തയിൽ കിടന്നതിന് ശേഷം ഉറക്കം ലഭിക്കുന്നയാളാണ് നിങ്ങളെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ കൂടെ ഉറങ്ങിയാൽ വളരെ വേഗം നിങ്ങൾ ഉറക്കത്തിലാഴും. മികച്ച ഉറക്കം ലഭിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനവും മെച്ചപ്പെടും.
Also Read-ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വേണം ശാന്തമായ ഉറക്കം; ഉറക്കത്തിന്റെ ഗുണങ്ങള്‍ അറിയാം
advertisement
ശാരീരിക ആരോഗ്യം മെച്ചപ്പെടുന്നു
ഒരുമിച്ച് ഉറങ്ങുന്നതിലൂടെ ഉറക്ക പ്രശ്നങ്ങൾ മാത്രമല്ല പരിഹരിക്കാൻ സാധിക്കുക. ശാരീരിക പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയായി ഇതിനെ കണക്കാക്കാം. പ്രിയപ്പെട്ട ഒരാളുടെ അല്ലെങ്കിൽ പങ്കാളിയുടെ അരികിൽ കിടന്ന് ഉറങ്ങുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ വരെ സഹായിക്കുന്നു. ഒന്നിച്ചുള്ള ഉറക്കം മൂലം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഓക്സിടോസിൻ ഉയർന്ന അളവിൽ ഉത്പാദിപ്പിക്കപ്പെടും. ഇതിലൂടെ രക്ത സമ്മർദ്ദം ഉയരുന്നത് നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ, നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Also Read-Protein Rich Foods | പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ
മാനസികാരോഗ്യം വർധിപ്പിക്കുന്നു
നിങ്ങളുടെ പങ്കാളിയെ ആലിംഗനം ചെയ്താണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ നിങ്ങൾക്ക് കൂടുതൽ മനസ്സമാധാനവും കരുതലും അനുഭവപ്പെടും. നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്ന് തോന്നുന്നതിനാൽ വൈകാരികമായും മാനസികമായും നിങ്ങൾക്ക് ഉണർവ് ലഭിക്കുന്നു. മിക്ക ആളുകളും നിരവധി ഉത്കണ്ഠകളിലൂടെയാണ് ദിവസവും കടന്നു പോകാറുള്ളത്. എന്നാൽ രാത്രിയിൽ നിങ്ങളുടെ പങ്കാളിയോടൊപ്പം ഉറങ്ങുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പങ്കാളിയെ കെട്ടിപിടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം സെറോടോണിൻ ഉത്പാദിപ്പിക്കുന്നു. സെറോടോണിൻ മാനസിക സമ്മർദ്ദം കുറയ്ക്കുന്ന 'ഫീൽ ഗുഡ്' ഹോർമോൺ എന്നും അറിയപ്പെടുന്നു.
സ്നേഹബന്ധം ദൃഢമാകുന്നു
പരസ്പരം കെട്ടിപ്പിടിച്ച് ഉറങ്ങുന്നതിലൂടെ ബന്ധത്തിന്റെ ആഴം വർധിക്കുന്നു. നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹവും പരിലാളനയും നിങ്ങളെ കൂടുതൽ സന്തോഷമുള്ളവരാക്കും. പരസ്പരം മനസിലാക്കാൻ സാധിക്കുന്ന ഒരു സമയമാണ് ഉറക്കത്തിനു തൊട്ടു മുൻപേ ഒന്നിച്ച് ചെലവഴിക്കുന്ന നിമിഷങ്ങൾ. ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവൻ മാറ്റിവെച്ച് പരസ്പരം ആലിംഗനം ചെയ്ത് ഉറങ്ങുമ്പോൾ നിങ്ങളുടെ സ്നേഹബന്ധം കൂടുതൽ ദൃഢമാകുന്നു
