TRENDING:

Health Tips | മസ്തിഷ്‌ക ക്ഷതം: സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

(ഡോ. കൃഷ്ണ ചൈതന്യ, സീനിയര്‍ കണ്‍സള്‍ട്ടന്റ്-ന്യൂറോ സര്‍ജറി,കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂർ,)

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ദൈനംദിന ജീവിതത്തിൽ ശാരീരികവും ജീവശാസ്ത്രപരവും വൈകാരികവുമായ ദിനചര്യകള്‍ ക്രമീകരിക്കുന്ന പ്രധാന അവയവമാണ് മസ്തിഷ്‌കം. അതിനാല്‍ തന്നെ മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന ക്ഷതം ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരു ന്യൂറോസര്‍ജന്‍ എന്ന നിലയില്‍ എന്റെ വിദേശവാസത്തില്‍, ഇത്തരത്തില്‍ തലക്ക് മാരകമായി പരിക്കേറ്റ നിരവധി കേസുകള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.
advertisement

തലക്കേറ്റ പരിക്കുകള്‍ ദൈനംദിന ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള ചില ഉദാഹരങ്ങള്‍ ഞാന്‍ കണ്ടു. ‘പ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലത്’ എന്ന പഴഞ്ചൊല്ല് ഇവിടെ അര്‍ത്ഥവത്താണ്. തലയ്ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ നമുക്ക് പരമാവധി ശ്രമിക്കാം. ചില കേസുകള്‍ പരിശോധിക്കാം:

Also Read- ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ എങ്ങനെ തടയാം? ഇതാ ചില ടിപ്പുകള്‍

1. ഇരുപത് വയസ്സുള്ള ഒരു യുവാവ്, തന്റെ പുതിയ ബൈക്കില്‍ സഞ്ചരിക്കവെ ഒരു വലിയ വാഹനവുമായി കൂട്ടിയിടിച്ചു. ഗുരുതരമായ മസ്തിഷ്‌ക ക്ഷതമാണ് സംഭവിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ എത്തിക്കാനായത് ഇവിടെ തുണയായി. നീണ്ട ആറ് വര്‍ഷത്തെ ചികിത്സകള്‍ക്കും നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം അവന്‍ സുഖംപ്രാപിച്ചെങ്കിലും,ഇപ്പോഴും കിടപ്പിലാണ്. സംസാരിക്കാനോ നടക്കാനോ ചിന്തിക്കാനോ കഴിയാതെ, പൂര്‍ണ്ണമായും കുടുംബത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.

advertisement

2. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുള്ള കുട്ടി ബാലന്‍സ് നഷ്ടപ്പെട്ട് 3 മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണു. മാരകമായ പരുക്കാണ് കുട്ടിക്ക് ഉണ്ടായത്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് കുട്ടിയുടെ ഈ അവസ്ഥക്ക് പിന്നില്‍.

3. ഒരു പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ക്ഷീണിതായി ആശുപത്രിയില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകവെ വാഹനാപകടം ഉണ്ടാകുകയും തലയ്ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏറെ നാള്‍ ചികിത്സിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും കിടപ്പിലാണ്. സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഉണ്ടായത്.

advertisement

4. ഗാരേജില്‍ നിന്ന് തിടുക്കത്തില്‍ കാര്‍ റിവേഴ്സ് എടുക്കുന്നതിനിടെ പുറകില്‍ തന്റെ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി.

Also Read- എന്താണ് ഗ്യാസ്‌ട്രോപാരെസിസ്? രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചില ഭക്ഷണക്രമങ്ങൾ

5. ശക്തമായ ട്രാഫിക്കിനിടെയിലും ഫോണില്‍ ശ്രദ്ധിച്ചാണ് ഒരു ക്യാബ് ഡ്രൈവര്‍ വണ്ടി ഓടിച്ചത്. അതിനാല്‍ പുറകിലുണ്ടായിരുന്നവര്‍ മുന്നോട്ട് പോകാന്‍ പ്രയാസപ്പെട്ടു. ഇയാളുടെ പുറകിലുണ്ടായിരുന്ന ഒരു പ്രായമായ ഡ്രൈവര്‍ ഇതില്‍ പ്രകോപിതനാകുകയും ഹോണ്‍ അടിക്കുകയും ചെയ്തു. എന്നാല്‍ ക്യാബ് ഡ്രൈവര്‍ ഒരു കല്ല് എടുത്ത് വയോധികന് നേരെ എറിയുകയും തലയ്ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

advertisement

മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിന്റെ ചില ഉദാഹരണങ്ങളാണ്. റോഡില്‍ വെച്ചാണ് കൂടുതല്‍ പരിക്കുകളും സംഭവിക്കുന്നത്. ചില ലളിതമായ മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഇത് നമുക്ക് തടയാനാകും. എന്റെ ചില നിരീക്ഷണങ്ങള്‍ ഇവയാണ്:

1. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതും റോഡിലെ മറ്റ് ഡ്രൈവര്‍മാരോട് സഹിഷ്ണുത പുലര്‍ത്തുന്നതും അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ വളരെയധികം സഹായിക്കും

2. ബാല്‍ക്കണി, ടെറസ് അല്ലെങ്കില്‍ ഏതെങ്കിലും ഉയരമുള്ള സ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ ചെറിയ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുക. അപകടങ്ങള്‍ തടയാന്‍ സുരക്ഷാ ഗേറ്റുകളോ സുരക്ഷാ വലകളോ ഉണ്ടെന്ന് ഉറപ്പാക്കുക.

advertisement

3. വാഹനമോടിക്കുമ്പോള്‍ മള്‍ട്ടിടാസ്‌കിംഗില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു സെക്കന്റ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം.

4. തിടുക്കം നഷ്ടങ്ങളെ ഉണ്ടാക്കുകയുള്ളുവെന്ന് ഓര്‍ക്കുക. അമിതവേഗത പാടില്ല.

5. മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക. നിങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ ജീവനും അപകടത്തിലാകും.

ഇത്തരത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത് തടയുന്നതില്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അതിനായി:

1. ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ തലയ്ക്ക് പരിക്കേല്‍ക്കുന്നത് തടയുന്നതില്‍ ഗവണ്‍മെന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വേള്‍ഡ് ഹെഡ് ഇന്‍ഞ്ചുറി അവയര്‍നെസ്സ് ഡേയില്‍, അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും ഒരു ചുവടുവെപ്പ് നടത്തണം.

2. കുഴികളും അശാസ്ത്രീയമായി നിര്‍മ്മിച്ച ഹമ്പുകളും ഇല്ലാത്ത റോഡുകള്‍ ഉറപ്പുവരുത്തുക. റോഡുകള്‍ ആവര്‍ത്തിച്ച് കുഴിക്കാതിരിക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള കൃത്യമായ ഏകോപനം ഉറപ്പാക്കുക.

3. ശരിയായ ദിശാസൂചന ബോര്‍ഡുകള്‍, ട്രാഫിക് സിഗ്‌നലുകള്‍, കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ എന്നിവ നടപ്പിലാക്കുക.

4. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമ്പോള്‍ കര്‍ശനമായി ശാരീരികവും മാനസികവുമായ ആരോഗ്യ പരിശോധന നടത്തുക. ആവര്‍ത്തിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുക.

നഗരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും വേണ്ടിയുള്ള ഓട്ടപാച്ചില്‍ അപകടങ്ങളുടെയും തലയ്ക്ക് മാരകമായ പരിക്കുകള്‍ ഏല്‍ക്കുന്നതിന്റെയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. സമ്മര്‍ദ്ദവും അപകടങ്ങളും ഒഴിവാക്കുകയും പകരം നിങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുകയും ചെയ്യുക.

മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | മസ്തിഷ്‌ക ക്ഷതം: സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories