TRENDING:

കൊളസ്ട്രോൾ കുറഞ്ഞാൽ മുടി കൊഴിയും; പഠനവുമായി കേരള സർവകലാശാല ഗവേഷണ സംഘം

Last Updated:

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യശരീരത്തിലെ കൊളസ്ട്രോൾ കുറഞ്ഞാൽ  മുടികൊഴിച്ചിലിനു കാരണമാകുമെന്ന്‌ പഠനം. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ്‌ മുടികൊഴിച്ചിലും കൊഉസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയത്‌. പഠനവിവരങ്ങഠം ജേണല്‍ ഓഫ്‌ എന്‍ഡോക്രൈനോളജി ആന്‍ഡ്‌ റീപ്രൊഡക്ഷന്‍ എന്ന അക്കാദമിക്‌ ജേണലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്‌.
advertisement

ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങൾക്കും മുടിവളര്‍ച്ചയുടെ രൂപവത്കരണത്തിലും കൊളസ്ട്രോൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. കൊളസ്ട്രോളിന്റെ ഉത്പാദനം തടസ്തപ്പെടുന്നത്‌ ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. കൊളസ്ട്രോളിലെ  വ്യതിയാനം ഹെയര്‍ ഫോളിക്കിളുകൾ(മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കില്‍പാട്(സ്കാര്‍) രൂപപ്പെടുത്താനും ഇടയാക്കുന്നു’, പഠനത്തിലെ വിവരങ്ങൾ ഇങ്ങനെയാണ്.

Also read- Health | തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ? പ്രതിരോധിക്കാൻ ആവശ്യമായ അഞ്ച് ഭക്ഷണങ്ങൾ

എലികളിലാണ്‌ ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്‌. എലിയ്‌ക്ക്‌ മരുന്നുകൾ കൊടുത്ത്‌ ത്വക്കിലെ കൊളസ്ട്രോൾ തടസ്സപ്പെടുത്തിയപ്പോൾ അവയ്ക്ക്‌ പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി.മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും പഠനം നടത്തി. മനുഷ്യരില്‍ അമിത അളവിലുള്ള കൊളസ്ട്രോൾ കുറക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളും മുടികൊഴിച്ചിലിനു കാരണമാകുന്നതായും പഠനത്തില്‍ കണ്ടെത്തി.

advertisement

ശരീരത്തിലെ ഹോര്‍മോണായ ആന്‍ജിയോടെന്‍സിന്‌ ഫെയര്‍ഫോളിക്കിളില്‍ ഉള്ള സ്വാധീനവും ഗവേഷണത്തില്‍ ഉയപ്പെടുത്തിയിട്ടുണ്ട്‌. നജീബ്‌ എസ്‌, ബിനുമോന്‍ ടി. എം. സൂര്യ സുരേഷ്‌, നിഖില ലീമോന്‍ തുടങ്ങിയ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
കൊളസ്ട്രോൾ കുറഞ്ഞാൽ മുടി കൊഴിയും; പഠനവുമായി കേരള സർവകലാശാല ഗവേഷണ സംഘം
Open in App
Home
Video
Impact Shorts
Web Stories