• HOME
  • »
  • NEWS
  • »
  • life
  • »
  • Health | തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ? പ്രതിരോധിക്കാൻ ആവശ്യമായ അഞ്ച് ഭക്ഷണങ്ങൾ

Health | തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ? പ്രതിരോധിക്കാൻ ആവശ്യമായ അഞ്ച് ഭക്ഷണങ്ങൾ

ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്‌ഡിസം എന്ന് പറയുന്നത്.

  • Share this:

    നമ്മുടെ മെറ്റബോളിസത്തെയും വളർച്ചയെയും വികാസത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ​ഗ്രന്ധികളാണ് തൈറോയ്ഡ് ​ഗ്രന്ധികൾ. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ അത് പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതും (ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം) ശരീരത്തെ ബാധിക്കും. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്‌ഡിസം എന്ന് പറയുന്നത്. ശരീരഭാരം കൂടുന്നത് മുതൽ മുടി കൊഴിച്ചിൽ വരെ പല ലക്ഷണങ്ങളും ഇതിന്റെ ഭാ​ഗമായി ഉണ്ടാകാം. ഹൈപ്പോതൈറോയിഡിസം ഏത് പ്രായക്കാരെയും ബാധിക്കാം, അതിൽ കുട്ടികളും ഉൾപ്പെടുന്നു.

    താഴെ പറയുന്നവയാണ് ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ

    1. ക്ഷീണം
    2. തണുപ്പ്
    3. മലബന്ധം
    4. മുഖം നീരു വെയ്ക്കൽ
    5. വരണ്ട ചർമം
    6. കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത്
    7. സന്ധികളിൽ വേദന
    8. വിഷാദം
    9. ഓർമക്കുറവ്

    നിങ്ങളുടെ തൈറോയ്ഡ് സംബന്ധമായ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് ഭക്ഷണങ്ങൾ

    നട്ട്സ്, വിത്തുകൾ
    പോഷകങ്ങളുടെ ഒരു കലവറയാണ് കശുവണ്ടിപരിപ്പ്. ഇത് തൈറോയിഡ് രോ​ഗികൾക്ക് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിക്കാവശ്യമായ സെലിനിയം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് ബ്രസൽ നട്‌സ്. ബ്രസല്‍ നട്സിൽ സെലീനിയം ധാരാളം ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിയ സീഡ്, മത്തങ്ങ വിത്തുകൾ എന്നിവ കഴിക്കുന്നതും നല്ലതാണ്. ഇവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഒരു മികച്ച ലഘുഭക്ഷണം കൂടിയാണ്. ഇവ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് മെറ്റബോളിസം മെച്ചപ്പെടുത്താനും കഴിയും.

    മുട്ട
    തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. സിങ്ക്, സെലിനിയം, പ്രോട്ടീൻ എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും. ഇത് അസ്ഥികൾക്ക് ബലം നൽകുകയും ചെയ്യും.

    പച്ചക്കറികൾ
    വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ തക്കാളി, കാപ്സികം തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് തൈറോയ്ഡ് രോഗികളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകള്‍ ബ്രൊക്കോളി, കോളിഫ്‌ളവര്‍, തുടങ്ങിച പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്.

    ബീന്‍സ്, പയര്‍വര്‍​ഗങ്ങള്‍
    ബീന്‍സ്, പയര്‍വര്‍​ഗങ്ങള്‍ എന്നിവയും തൈറോയ്ഡ് രോ​ഗികൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിൻ ബി, തുടങ്ങി പല പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണിത്.

    വെള്ളം, കഫീൻ ഇല്ലാത്ത പാനീയങ്ങൾ
    ശരീരത്തിനാവശ്യമായ ജലാംശം നിലനിർത്തുന്നത് അമിതഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും. ഹോർമോണുകൾ വേണ്ട അളവിൽ നിലനിർത്താനും കഴിയും.

    മുകളിൽ സൂചിപ്പിച്ച എല്ലാ ഭക്ഷണങ്ങളും ശരീരത്തിൽ ഉൾപ്പെടുത്തും മുൻപ് നിങ്ങളുടെ ഡോക്ടറിനെ കണ്ട് തൈറോയ്ഡ് ചെക്ക് ചെയ്യേണ്ടതുണ്ട്. അവ എത്ര അളവിൽ കഴിക്കണം എന്നതും ഡോക്റോട് ചോദിച്ച് മനസിലാക്കണം.

    (എഡ്വിന രാജ്,  ക്ലിനിക്കൽ ന്യൂട്രീഷൻ ഡയറ്റിക്സ് മേധാവി, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബെംഗളൂരു)

    Published by:Jayesh Krishnan
    First published: