TRENDING:

Health Tips | എന്താണ് ഹെർണിയ? രോഗ ലക്ഷണങ്ങളും ചികിത്സയും അറിയാം

Last Updated:

(എഴുതിയത്: ഡോ. ശ്രീധര വി, ഹെഡ് - ഡിപ്പാർട്ട്‌മെന്റ് ഓഫ് സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി & ജനറൽ സർജറി, കാവേരി ഹോസ്പിറ്റൽസ്, ഇലക്ട്രോണിക് സിറ്റി, ബെംഗളൂരു)

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയറിലെ പേശികൾക്ക് ബലഹീനതയുണ്ടാകുമ്പോൾ കുടലിന്റെ ഭാഗങ്ങൾ പുറത്തേയ്ക്ക് തള്ളുന്നതാണ് ഹെർണിയ. ഹെർണിയ സാധാരണയായി നെഞ്ചിനും ഇടുപ്പിനും ഇടയിലാണ് ഉണ്ടാകാറുള്ളത്. ഇത് സാധാരണയായി വലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. രോഗി കിടക്കുമ്പോൾ മുഴ പിന്നിലേക്ക് തള്ളുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. ചുമയ്ക്കുമ്പോഴോ ആയാസകരമായ എന്തെങ്കിലും ചെയ്യുമ്പോഴോ മുഴ പ്രത്യക്ഷപ്പെട്ടേക്കാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഹെർണിയ പലതരം

ഇൻഗ്വിനൽ ഹെർണിയ

നാഭിയുടെ അടുത്തുള്ള സ്ഥലങ്ങളിൽ കുടലിന്റെ ഭാഗം തള്ളിവരുന്ന അവസ്ഥ വരുമ്പോഴാണ് ഇൻഗ്വിനൽ ഹെർണിയ ഉണ്ടാകുന്നത്. ഇത് ഒരു വശത്തോ അല്ലെങ്കിൽ ഇരുവശങ്ങളിലോ ഉണ്ടാകാം. വളരെ സാധാരണയായി കാണാറുള്ള ഹെർണിയയാണ് ഇത്. കൂടുതലും പുരുഷന്മാരെയാണ് ഇത് ബാധിക്കുന്നത്. എല്ലാ പ്രായത്തിലും ഇത് വരാനിടയുണ്ട്.

ഫെമറൽ ഹെർണിയ

അകം തുടയുടെ ഭാഗങ്ങളിലാണ് ഫെമറൽ ഹെർണിയ ബാധിക്കുക. ഇൻഗ്വിനൽ ഹെർണിയയേക്കാൾ കുറവാണ് ഈ തരത്തിലുള്ള ഹെർണിയകൾ കാണപ്പെടുന്നത്. സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.

advertisement

അംബിലിക്കൽ ഹെർണിയ

പൊക്കിൾ ഭാഗത്തുണ്ടാകുന്ന ഹെർണിയയാണ് അംബിലിക്കൽ ഹെർണിയ. ഫാറ്റി ടിഷ്യൂകൾ അല്ലെങ്കിൽ നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം പൊക്കിളിലേയ്ക്ക് തള്ളി വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശിശുക്കളിൽ ജനനസമയത്ത് പൊക്കിൾക്കൊടി കടന്നുപോകുന്ന വയറിലെ ദ്വാരം ശരിയായി ഉണങ്ങിയില്ലെങ്കിൽ ഇതുണ്ടാകാൻ സാധ്യതയുണ്ട്. മുതിർന്നവരിൽ ആവർത്തിച്ചുള്ള വയറ് വേദന, ഗർഭം, അമിതവണ്ണം എന്നിവയെല്ലാം അംബിലിക്കൽ ഹെർണിയ ഉണ്ടാക്കിയേക്കാം.

മുറിവുകൾ കാരണം ഉണ്ടാകുന്ന ഹെർണിയകൾ

മുമ്പ് നടത്തിയ ചില ശസ്ത്രക്രിയകളുടെ മുറിവിലൂടെയും കുടലിറക്കം അഥാവാ ഹെർണിയ ഉണ്ടാകാം.

advertisement

എപ്പിഗാസ്‌ട്രിക് ഹെർണിയ

പൊക്കിളിനും സ്തനത്തിന്റെ താഴത്തെ ഭാഗത്തിനും ഇടയിൽ കൊഴുപ്പ് കോശങ്ങൾ അടിയുന്നത് മൂലമുണ്ടാകുന്നതാണ് എപ്പിഗാസ്‌ട്രിക് ഹെർണിയ.

ഡയഫ്രമാറ്റിക് ഹെർണിയ

ഡയഫ്രത്തിലെ ദ്വാരത്തിലൂടെ കുടലിന്റെ ഭാഗങ്ങൾ നെഞ്ചിലേക്ക് തള്ളുന്നതാണ് ഡയഫ്രമാറ്റിക് ഹെർണിയ.

മസിൽ ഹെർണിയ

ഇത് സാധാരണയായി കാലിലാണ് സംഭവിക്കുന്നത്. കായിക രംഗത്തുള്ളവർക്ക് ഉണ്ടാകാറുള്ള പരിക്കിന്റെ ഫലമായി ഇതുണ്ടാകാറുണ്ട്.

രോഗം എങ്ങനെ കണ്ടെത്തും ?

രോഗം ബാധിച്ചിട്ടുള്ള ശരീരഭാഗം പരിശോധിക്കുന്നത് വഴി ഡോക്ടർമാർക്ക് ഹെർണിയ കണ്ടെത്താനാകും. രോഗത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു അൾട്രാസൗണ്ട് സ്‌കാൻ നടത്തും. ശേഷം രോഗം സ്ഥിരീകരിച്ചാൽ ശസ്ത്രക്രിയ ആവശ്യമാണോ എന്ന് സർജൻ നിർണ്ണയിക്കും. ഏത് പ്രായത്തിലും ഹെർണിയയ്ക്ക് ചികിത്സ നടപടിക്രമമായി ചെയ്യുന്നത് ശസ്ത്രക്രിയ മാത്രമാണ്.

advertisement

Also Read- Health Article | ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? നാഡീ സംബന്ധമായ രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം? 

ഓപ്പറേഷന് മുമ്പ് അത് ചെയ്യുന്നത് മൂലമുള്ള ഗുണങ്ങളും ദോഷങ്ങളും അപടസാധ്യതകളും വിശദമായി രോഗിക്കും ബന്ധുക്കൾക്കും പറഞ്ഞ് കൊടുക്കും. ചില ഘടകങ്ങൾ കൂടി പരിഗണിച്ചും പരിശോധിച്ചുമാണ് ശസ്ത്രക്രിയ വേണമോയെന്ന് തീരുമാനിക്കാറുള്ളത്. രോഗലക്ഷണങ്ങൾ ഗുരുതരമോ വഷളാവുകയോ ആണെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം.

ശസ്ത്രക്രിയ

ഹെർണിയയ്ക്ക് ലാപ്രോസ്‌കോപ്പിയാണ് സാധാരണ ചെയ്യാറുള്ളത്. അപകട സാധ്യത കുറഞ്ഞ ശസ്ത്രക്രിയയാണിത്. എന്നാൽ പരിചയസമ്പന്നരായ ശസ്ത്രക്രിയാ വിദഗ്ധർ മാത്രമേ ഇത് ചെയ്യാറുള്ളൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | എന്താണ് ഹെർണിയ? രോഗ ലക്ഷണങ്ങളും ചികിത്സയും അറിയാം
Open in App
Home
Video
Impact Shorts
Web Stories