Health Article | ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? നാഡീ സംബന്ധമായ രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം? 

Last Updated:

(എഴുതിയത്: ഡോ. സോണിയ താംബെ, എംഡി, ഡിഎം (ന്യൂറോളജി), കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആൻഡ് എപ്പിലെപ്റ്റോളജിസ്റ്റ്, കാവേരി ഹോസ്പിറ്റൽസ്, ഇലക്ട്രോണിക് സിറ്റി, ബെംഗളൂരു.)

മനുഷ്യശരീരത്തിലെ നാഡീവ്യൂഹം വളരെ സങ്കീർണ്ണമാണ്. കാഴ്ച, ഗന്ധം, ചലനം, സംസാരം എന്നിവയിലൂടെ നമുക്ക് ചുറ്റുമുള്ള ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഘടകമാണ് നാഡീവ്യവസ്ഥ. നാഡീ സംബന്ധമായ രോഗങ്ങളുടെ ചില ലക്ഷണങ്ങളാണ് ചുവടെ പറയുന്നത്.
തലവേദന
സാധാരണയായി കണ്ടുവരുന്ന ന്യൂറോളജിക്കൽ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് തലവേദന. കഴുത്തിന് മുകളിൽ അനുഭവപ്പെടുന്ന ഏത് വേദനയും ഇതിൽ ഉൾപ്പെടുന്നു. തലവേദനയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാം. മൈഗ്രെയ്ൻ, ടെൻഷൻ കൊണ്ടുള്ള തലവേദന, ക്ലസ്റ്റർ തലവേദന, ഉയർന്ന രക്തസമ്മർദം മൂലമുള്ള തലവേദന, സൈനസൈറ്റിസ്, മസ്തിഷ്ക അണുബാധ തുടങ്ങി പല കാരണങ്ങളാലും തലവേദന ഉണ്ടാകാം. എന്നാൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അതികഠിനമായ തലവേദന അനുഭവപ്പെടുമ്പോഴും തലവേദനയ്ക്കൊപ്പം പനി, കാഴ്ച മങ്ങൽ എന്നിവ അനുഭവപ്പെടുമ്പോഴുമാണ്. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ തലവേദന ബ്രെയിൻ അനൂറിസം മൂലമാകാം. ഇത് ജീവന് തന്നെ ഭീഷണിയായേക്കും.
advertisement
വേദന
ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് നാഡീസംബന്ധമായ വേദന അനുഭവപ്പെടുന്നത്. ഇതിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. ഡിസ്ക് സംബന്ധമായ രോഗങ്ങൾ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമായും വേദനകൾ അനുഭവപ്പെടാം. ഫൈബ്രോമയാൾജിയ മൂലവും ചിലപ്പോൾ വിട്ടുമാറാത്ത വേദന അനുഭവപ്പെടാം. ക്ഷീണം, ഉറക്കം, ഓർമ്മ പ്രശ്നങ്ങൾ എന്നിവയും വേദയ്ക്കൊപ്പമുണ്ടാകാം. രോഗം നേരത്തെ തിരിച്ചറിയുകയാണ് വേണ്ടത്. കൃത്യസമയത്ത് ചികിത്സ വളരെ പ്രധാനമാണ്.
തലകറക്കം
ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമ്പോഴാണ് തലകറക്കമുണ്ടാകുന്നത്. പെരിഫറൽ വെർട്ടിഗോ, സെൻട്രൽ വെർട്ടിഗോ എന്നിങ്ങനെ തലകറക്കത്തെ രണ്ടായി തിരിച്ചിരിക്കുന്നു. തലയ്ക്ക് പെട്ടെന്നുണ്ടാകുന്ന അനക്കം മൂലമാണ് പെരിഫറൽ വെർട്ടിഗോ ഉണ്ടാകുന്നത്. ഇത് വളരെ പെട്ടെന്ന് കുറയും. എന്നാൽ തലച്ചോറിലെ പ്രശ്നങ്ങൾ മൂലമാണ് സെൻട്രൽ വെർട്ടിഗോ ഉണ്ടാകുന്നത്. സെൻട്രൽ വെർട്ടിഗോ കുറച്ചധികം കാലം നീണ്ടുനിൽക്കാം. കാഴ്ച മങ്ങുക, ശരീരത്തിന്റെ മരവിപ്പ്, നാഡീകളുടെ ബലഹീനത എന്നിവയും മറ്റ് അനുബന്ധ ലക്ഷണങ്ങളാണ്. പെട്ടെന്നുണ്ടാകുന്ന സ്ട്രോക്ക് മൂലവും തലകറക്കം ഉണ്ടാകാം. എത്രയും വേഗം വൈദ്യസഹായം തേടുന്നത് വളരെ പ്രധാനമാണ്.
advertisement
അപസ്മാരം
മസ്തിഷ്ക കോശങ്ങൾക്കിടയിലുണ്ടാകുന്ന അനിയന്ത്രിതമായ വൈദ്യുത പ്രവർത്തനം മൂലമാണ് ഇത് സംഭവിക്കുന്നത്. പനി, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലവും അപസ്മാരം അനുഭവപ്പെടാം. അപസ്മാരം പലതരത്തിൽ ഉണ്ടാകാം. ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന കോച്ചിപിടുത്തം മുതൽ ശരീരം മുഴുവൻ ബാധിക്കുന്ന തരത്തിലും ഇത് അനുഭവപ്പെടാം. ഇലക്ട്രോഎൻസെഫലോഗ്രാം ഉപയോഗിച്ചുള്ള വിലയിരുത്തൽ, എംആർഐ സ്കാനിംഗ് എന്നിവയിലൂടെ കാരണം കണ്ടെത്തി ചികിത്സ ആരംഭിക്കാം.
തളർച്ച, പക്ഷാഘാതം
പൂർണ്ണമായും പ്രവർത്തനക്ഷമമായ ശരീരം വളരെ പ്രധാനമാണ്. ചില അവയവങ്ങളുടെ ബലഹീനത പോലും മനുഷ്യ ശരീരത്തെ മൊത്തത്തിൽ ബാധിച്ചേക്കാം. മുഖത്തെ പേശികൾക്കുണ്ടാകുന്ന ബലഹീനതയെ ഫേഷ്യൽ പാൾസി എന്നാണ് വിളിക്കുന്നത്.
advertisement
ഒരു അവയവത്തിന്റെ ബലഹീനതയെ മോണോപാരെസിസ് എന്നും ശരീരത്തിന്റെ പകുതി ഭാഗത്തിനുണ്ടാകുന്ന ബലഹീനതയെ ഹെമിപാരെസിസ് എന്നും വിളിക്കുന്നു. രണ്ട് കാലുകൾക്കുമുണ്ടാകുന്ന തളർച്ചയെ പാരാപാരെസിസ് എന്ന് വിളിക്കുന്നു. ഇത്തരത്തിൽ പെട്ടെന്ന് ശരീരത്തിനുണ്ടാകുന്ന ബലഹീനത സ്ട്രോക്കിന്റെ ലക്ഷണമാകാം. അത് ഒഴിവാക്കാൻ അടിയന്തിര വൈദ്യസഹായം തേടണം. ട്യൂമറുകൾ, ട്രോമ, എന്നിവയാണ് മറ്റ് കാരണങ്ങൾ.
ഓർമക്കുറവ്
ഓർമക്കുറവ് സാധാരണ എല്ലാവരുടെയും പരാതിയാണ്, പ്രത്യേകിച്ച് പ്രായമായവരിൽ. ഒരു നിശ്ചിത പ്രായത്തിന് ശേഷം ഓർമ്മക്കുറവ് വളരെ സാധാരണയായി കണ്ടുവരാറുണ്ട്. പണം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ മറന്നു പോകുക, അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരുകൾ മറന്നു പോകുക തുടങ്ങിയവ ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങളാകാം. എന്നാൽ ഇത് ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ലക്ഷണങ്ങൾ വിലയിരുത്തണം. ഈ രോഗത്തിന് ചികിത്സയില്ല, രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന മരുന്നുകൾ മാത്രമാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Article | ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? നാഡീ സംബന്ധമായ രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം? 
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement