TRENDING:

ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് റോബോട്ടിക് സാങ്കേതിക വിദ്യ; കൂടുതൽ അറിയാം

Last Updated:

സര്‍ജറി ശരിയായി നടത്തിയില്ലെങ്കില്‍ ഇടുപ്പെല്ലിന്റെ സ്ഥാനത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യ രംഗത്ത് ഇന്ന് ലഭിക്കാവുന്നവയില്‍ വെച്ച് ഏറ്റവും ഫലപ്രാപ്തിയുള്ള ശസ്ത്രക്രിയാ രീതിയാണ് ടോട്ടല്‍ ഹിപ് ആര്‍ത്രോപ്ലാസ്റ്റി അഥവാ ഇടുപ്പെല്ല് മാറ്റിവയ്ക്കൽ. 1960കളിലാണ് ഈ ചികിത്സാരീതിയ്ക്ക് തുടക്കമായത്. യുകെയിലെ റൈറ്റിംഗ്ഡണ്‍ ഹോസ്പിറ്റലിലെ സര്‍ജനായിരുന്ന ജോൺ ചാണ്‍ലിയാണ് ടിഎച്ച്എയ്ക്ക് തുടക്കമിട്ടത്. ഓരോ വര്‍ഷത്തിലും ഈ രംഗത്ത് വന്‍ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രധാന ചര്‍ച്ച, ഈ മേഖലയില്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ്. തൊണ്ണൂറുകളിലാണ് റോബോട്ടിക് ടിഎച്ച്എ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പുതിയ സാങ്കേതിക വിദ്യയിലൂടെ രോഗികള്‍ക്ക് രോഗശമനം സാധ്യമാകുമോ എന്ന ആശങ്കകള്‍ അന്ന് നിലനിന്നിരുന്നു. എന്നാൽ ടിഎച്ച്എയുടെ വിജയം സര്‍ജന്‍മാരെ ആശ്രയിച്ചിരിക്കും.
advertisement

ശരിയായ രീതിയില്‍ പൊസിഷന്‍ ചെയ്യുക, ഇംപ്ലാന്റ് ചെയ്യുക എന്നതാണ് ടിഎച്ച്എ സര്‍ജറികളിലെ വിജയസാധ്യത നിശ്ചയിക്കുന്നത്. ഹിപ് സര്‍ജറിയ്ക്ക് പ്രാധാന്യം ലഭിക്കാന്‍ കാരണം അസ്ഥികൾക്ക് തേയ്മാനം, സ്ഥാനഭ്രംശം എന്നിവ സംഭവിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ്. സര്‍ജറി ശരിയായി നടത്തിയില്ലെങ്കില്‍ ഇടുപ്പെല്ലിന്റെ സ്ഥാനത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

Also Read-World Cancer Day | കാൻസറിനെതിരെ ഒരുമിച്ച് പോരാടാം; നാളെ ലോക കാന്‍സര്‍ ദിനം

തെറ്റായ പൊസിഷനിംഗ് ഇടുപ്പെല്ലിന്റെ പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാക്കും. തേയ്മാനം പെരിപ്രോസ്‌തെറ്റിക് ഒടിവ് ഇതെല്ലാം മാറ്റാന്‍ റിവിഷന്‍ ഹിപ് സര്‍ജറി തന്നെ നടത്തേണ്ടി വരും. ടിഎച്ച്എയിലെ റോബോട്ടിക് സാങ്കേതിക വിദ്യയുടെ ഉപയോഗം ഓരോ രോഗിയിലും 100 ശതമാനം പുനരുല്‍പ്പാദന ക്ഷമത പ്രദാനം ചെയ്യുന്നുണ്ട്.

advertisement

കഴിയുന്നത്ര അസറ്റാബുലാര്‍, ഫെമറല്‍ ബോണ്‍ സ്റ്റോക്ക് എന്നിവയുടെ സംരക്ഷണവും സ്ഥിരതയുമാണ് റോബോട്ടിക് ടിഎച്ച്എയുടെ മറ്റൊരു പ്രധാന സവിശേഷത. ഇനി അഥവാ ഈ രോഗികളില്‍ ഭാവിയില്‍ റിവിഷന്‍ സര്‍ജറി ചെയ്യേണ്ടി വന്നാല്‍ പ്രാഥമിക സര്‍ജറിയിലൂടെ സ്ഥാപിക്കപ്പെട്ട അസ്ഥികളുടെ സാന്നിദ്ധ്യമുള്ളത് കൊണ്ട് തന്നെ റിവിഷന്‍ സര്‍ജറിയില്‍ മറ്റ് ആശങ്കകളൊന്നുമുണ്ടാകില്ല. തെറ്റായ രീതിയിലുള്ള ഇംപ്ലാന്റേഷൻ കാലിന്റെ നീളത്തില്‍ ചില പോരായ്മകള്‍ക്ക് കാരണമായേക്കാം. അതുകൂടാതെ രോഗിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. എന്നാല്‍ റോബോട്ടിക് ടിഎച്ച്എയില്‍ ഈ പറയുന്ന ആശങ്കകളൊന്നും തന്നെയുണ്ടാകില്ല. ഓരോ വ്യക്തികളുടെയും ശരീരഘടനയ്ക്ക് അനുസരിച്ചാണ് റോബോട്ടിക് ടിഎച്ച്എയില്‍ പൊസിഷന്‍ ഇംപ്ലാന്റ് നടത്തുന്നത്. ജൂനിയര്‍ സര്‍ജന്‍സിന് പരിശീലനം നല്‍കാനും ഈ മാര്‍ഗ്ഗമാണ് ഉപയോഗിക്കുന്നത്.

advertisement

Also Read-എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ രംഗത്തും യന്ത്രങ്ങളുടെ ഉപയോഗം വളരെയധികം പുരോഗമിച്ചുണ്ട്. ഇംപ്ലാന്റിന്റെ വലുപ്പം, ഘടകങ്ങളുടെ സ്ഥാനം, അസ്ഥി തയ്യാറാക്കൽ എന്നിവയിൽ കൃത്യത കാത്തുസൂക്ഷിക്കുന്നതിനായാണ് റോബോട്ടിക് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

‘റോബോട്ട്’ എന്നത് ‘റോബോട്ട’ എന്ന പോളിഷ് വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, നിർബന്ധിത തൊഴിൽ എന്നാണ് ഇതിനർത്ഥം. റോബോട്ടുകൾക്ക് ഒന്നിലധികം ജോലികൾ സ്വയമേ, അല്ലെങ്കിൽ ബാഹ്യ പ്രേരണയോടെ ചെയ്യാൻ സാധിക്കും.

advertisement

(ഡോ. സമര്‍ത്ഥ് ആര്യ, കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക്‌സ്, ജോയിന്റ് റിപ്ലേസ്‌മെന്റ് ആന്റ് റോബോട്ടിക്‌സ് സര്‍ജറി, സ്പാര്‍ഷ് ഹോസ്പിറ്റല്‍, ബെംഗളൂരു)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് റോബോട്ടിക് സാങ്കേതിക വിദ്യ; കൂടുതൽ അറിയാം
Open in App
Home
Video
Impact Shorts
Web Stories