World Cancer Day 2023 | കാൻസറിനെതിരെ ഒരുമിച്ച് പോരാടാം; ലോക കാന്‍സര്‍ ദിനം
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്
ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളില്‍ 40 ശതമാനത്തിലേറെയും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും.
ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായാണ് ആചരിക്കുന്നത്. കാന്‍സറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോക കാന്‍സര്‍ ദിനത്തിന് പിന്നിലെ ചരിത്രം
2000 ഫെബ്രുവരി 4-ന് പാരീസില്‍ നടന്ന കാന്‍സറിനെതിരായ ലോക ഉച്ചകോടിയിലാണ് ലോക കാന്‍സര്‍ ദിനം നിലവില്‍ വന്നത്. യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ (യുഐസിസി) ആണ് ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കം കുറിച്ചത്.
advertisement
ലോക കാന്‍സര്‍ ദിനത്തിന്റെ പ്രാധാന്യം
കാന്‍സറിന്റെ ആഗോള പ്രത്യാഘാതത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനാല്‍ ലോക കാന്‍സര്‍ ദിനം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മനുഷ്യജീവനുകള്‍ പൊലിയുന്നത് തടയുന്നതിൽ രോഗം നേരത്തെ കണ്ടെത്തുന്നതും ചികിത്സ ആംഭിക്കുന്നതും എത്രത്തോളം നിര്‍ണായകമാണെന്ന് എടുത്തു പറയുന്നതിനുളള ഒരു മാര്‍ഗം കൂടിയാണിത്. കൂടാതെ, ലോകമെമ്പാടുമുള്ള കാൻസർ പ്രതിരോധ കാമ്പെയ്നുകളെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന ദിനാചരണമാണിത്.
advertisement
ലോകമെമ്പാടുമുള്ള വ്യക്തികളിലും കുടുംബങ്ങളിലും കമ്മ്യൂണിറ്റികളിലും കാന്‍സറിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കാനും അതിന്റെ ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സര്‍ക്കാരുകളും ഓര്‍ഗനൈസേഷനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനം കൂടിയാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലോക കാന്‍സര്‍ ദിനം 2023: തീം
മൂന്ന് വര്‍ഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നതാണ്. കാന്‍സര്‍ രോഗികളുടെ പരിചരണത്തെ അസമത്വങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ രോഗത്തിനെതിരെ പോരാടാൻ ഉന്നത അധികൃതരിൽ സമ്മര്‍ദ്ദം ചെലുത്തുന്നതിലുമാണ് ഈ ബഹുവര്‍ഷ കാമ്പെയ്ന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
advertisement
ഈ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍
കാന്‍സര്‍ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു പരിപാടികള്‍, ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ ലോക കാന്‍സര്‍ ദിനത്തില്‍ നടത്താറുണ്ട്. ഇത്തരം പരിപാടികൾ വ്യക്തികളെ അവരുടെ ജീവിതത്തിലും സമൂഹത്തിലും കാന്‍സറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലാണ് ലക്ഷ്യമിടുന്നത്. യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ (യുഐസിസി) അതിന്റെ അംഗ സംഘടനകളെ ആഗോള ലോക കാന്‍സര്‍ ദിന സന്ദേശം നൽകുന്നതിനായി പ്രാദേശിക ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 03, 2023 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
World Cancer Day 2023 | കാൻസറിനെതിരെ ഒരുമിച്ച് പോരാടാം; ലോക കാന്‍സര്‍ ദിനം