അണ്ഡാശയത്തിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് അണ്ഡാശയ കാൻസർ ഉണ്ടാകുന്നത്. ഇത് ആരോഗ്യകരമായ കോശകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥ അനുസരിച്ച് രണ്ട് അണ്ഡാശയങ്ങളാണുള്ളത്. ഓരോ അണ്ഡാശയവും അണ്ഡം ഉത്പാദിപ്പിക്കുന്നു. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിലും അണ്ഡാശയങ്ങൾക്ക് വളരെ പ്രധാന്യമുണ്ട്.
ഈ അണ്ഡാശയ കാൻസർ ബോധവൽക്കരണ മാസത്തിൽ, പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന അണ്ഡാശയ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളെ കുറിച്ച് വിദഗ്ധ ഡോ. ദിവ്യ സംസാരിക്കുന്നു. ബെംഗളൂരുവിലെ കാവേരി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ദിവ്യ ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കിയ കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്. 78 സ്ത്രീകളിൽ ഒരാൾക്ക് വീതം അണ്ഡാശയ കാൻസർ ഉണ്ടാകുന്നു എന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അണ്ഡാശയ ക്യാൻസർ വരാനുള്ള ചില സാധ്യതകളെക്കുറിച്ചും ഡോക്ടർ സംസാരിക്കുന്നു. അത്തരത്തിലുള്ള ചില ഘടകങ്ങൾ താഴെ പറയുന്നവയാണ്
advertisement
അണ്ഡാശയ കാൻസർ പാരമ്പര്യം
അമിതവണ്ണം
ഹോർമോൺ തെറാപ്പി അല്ലെങ്കിൽ ഫെർട്ടിലിറ്റി മരുന്നുകളുടെ ഉപയോഗം
എൻഡോമെട്രിയോസിസ്
വന്ധ്യത
സ്തനാർബുദം, ഗൈനക്കോളജിക്കൽ അല്ലെങ്കിൽ കോളൻ ക്യാൻസർ ഉണ്ടായിട്ടുള്ളവർ
നടുവേദന, വിട്ടുമാറാത്ത ക്ഷീണം, ഭാരക്കുറവ്, ലൈംഗികവേളയിലെ വേദന, വിശപ്പ് കുറവ്, മലബന്ധം, വയറിളക്കം അല്ലെങ്കിൽ മറ്റ് മലവിസർജ്ജന മാറ്റങ്ങൾ, ആർത്തവ വ്യതിയാനങ്ങൾ, ആർത്തവം നഷ്ടപ്പെടൽ എന്നിവയൊക്കെ അണ്ഡാശയ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണ്. യോനിയിലെ അസാധാരണമായ ഡിസ്ചാർജ്, കനത്ത രക്തസ്രാവം, വയറുവേദന അല്ലെങ്കിൽ പെൽവിക് വേദന എന്നിവയും ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ്.
രോഗലക്ഷണങ്ങൾ കുറയുന്നതുവരെ കാത്തിരിക്കുന്നത് ഒരിക്കലും ഒരു മികച്ച മാർഗമല്ല. എന്നാൽ ഒരു സ്‌ക്രീനിംഗ് ടെസ്റ്റിനും അണ്ഡാശയ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ കഴിയില്ല. സ്‌ക്രീനിംഗ് ടെസ്റ്റിന് പകരം, പെൽവിക് പരിശോധന, വജൈനൽ അൾട്രാസൗണ്ട്, CA125 (ക്യാൻസർ കോശങ്ങളുണ്ടോ എന്നറിയാൻ നടത്തുന്ന രക്ത പരിശോധന), ബയോപ്‌സി തുടങ്ങി നിരവധി പരിശോധനകൾ ഈ ക്യാൻസർ നിർണ്ണയിക്കാൻ ഒരുമിച്ചാണ് ചെയ്യുന്നത്. വിവിധ പഠനങ്ങൾ അനുസരിച്ച്, ഗർഭനിരോധന ഗുളികകൾ അണ്ഡാശയ അർബുദത്തിന്റെ കാര്യത്തിൽ ഒരു പ്രധാന പ്രതിരോധ നടപടിയാണ്. എന്നാൽ ഈ ഗുളികകൾക്ക് പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
Also Read- കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ ട്രെൻഡുകൾ അറിയാം
അണ്ഡാശയ കാൻസർ അതിന്റെ കടുത്ത സ്റ്റേജിലേയ്ക്ക് മാറുന്നതുവരെ പലരും ഈ ലക്ഷണങ്ങൾ അവഗണിക്കാറാണുള്ളത്. അതുകൊണ്ട് നിങ്ങൾക്ക് അണ്ഡാശയ ക്യാൻസർ സാധ്യതയുണ്ടോ എന്ന് അറിയാൻ ഒരു ഡോക്ടറെ സമീപിക്കുക.
