Post-Pandemic Lifestyle | കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ ട്രെൻഡുകൾ അറിയാം
- Published by:Naveen
- news18-malayalam
Last Updated:
കോവിഡ് വ്യാപനത്തോടെ പലരിലും തങ്ങളുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് ഭയം ജനിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ജീവിതശൈലി സംബന്ധമായ കാര്യങ്ങളെയും ഭക്ഷണ ശീലങ്ങളെയും കുറിച്ച് ആളുകൾ കൂടുതല്‍ ബോധവാന്മാരായി മാറിയിട്ടുണ്ട്.
കോവിഡ് 19 (Covid 19) മഹാമാരിയോടെ രാജ്യത്തെ ജനങ്ങൾ ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് (Healthy Eating Habits) മുന്‍ഗണന നല്‍കാൻ ആരംഭിച്ചു. ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന് മതിയായ പോഷകം ലഭ്യമാക്കുന്നതോടൊപ്പം രോഗങ്ങളെയും അണുബാധകളെയും ചെറുക്കുന്നതിന് ആവശ്യമായ പ്രതിരോധശേഷിയും ശക്തിയും ശരീരത്തിന് നൽകുകയും ചെയ്യുന്നു. കോവിഡ് വ്യാപനത്തോടെ പലരിലും തങ്ങളുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് ഭയം ജനിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ജീവിതശൈലി സംബന്ധമായ കാര്യങ്ങളെയും ഭക്ഷണ ശീലങ്ങളെയും കുറിച്ച് ആളുകൾ കൂടുതല്‍ ബോധവാന്മാരായി മാറിയിട്ടുണ്ട്.
കോവിഡ് 19 വ്യാപനത്തിന് ശേഷം ലോകമെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ ഭക്ഷണക്രമത്തില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറവുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ട്. കോവിഡാനന്തരം ഭക്ഷണശീലങ്ങളിലുണ്ടായ പുതിയ പ്രവണതകള്‍ അറിയാം:
സസ്യാധിഷ്ഠിത ഭക്ഷണം
കോവിഡ് -19 സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിക്ക് ശേഷം ജനങ്ങൾ പൊതുവിൽ സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിലേക്ക് തിരിയുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്ക് മാംസ ഭക്ഷണത്തെ അപേക്ഷിച്ച് സസ്യാധിഷ്ഠിത ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ദ്ധിച്ചത്തോടെ പുതിയ സസ്യാധിഷ്ഠിത ഭക്ഷണ ഉത്പന്നങ്ങള്‍ വിപണിയിലെത്താനും തുടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍
ജങ്ക് ഫുഡുകളും സ്‌നാക്‌സും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളും കഴിക്കുന്നതിനു പകരം, ആരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള താല്‍പര്യം ജനങ്ങളിൽ കൂടിവരുന്നുണ്ട്. ക്രമേണ, ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണക്രമത്തിലേക്ക് ആളുകള്‍ തിരിയുകയാണ്. ഡ്രൈ ഫ്രൂട്ട്സ്, പ്രോട്ടീന്‍ ബാറുകള്‍, ഗ്ളൂട്ടൻ ഫ്രീ പ്രോട്ടീന്‍ മഞ്ചികള്‍ തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നുണ്ട്.
advertisement
ബെയ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍
ലോക്ക്ഡൗണ്‍ കാലം മുതല്‍ ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. പേസ്ട്രികള്‍, കുക്കികള്‍, ബ്രൗണി പൈസ്, പുഡ്ഡിംഗുകള്‍ മുതലായ ഭക്ഷണങ്ങൾക്ക് പ്രചാരം വർധിച്ചിട്ടുണ്ട്. ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ ലളിതമായും സൗകര്യപ്രദമായ രീതിയിലും ഉണ്ടാക്കാൻ കഴിയുന്നതിനാൽ ഇത്തരം ഭക്ഷണങ്ങള്‍ക്ക് ആളുകള്‍ മുൻഗണന നല്‍കിത്തുടങ്ങിയിട്ടുണ്ട്.
വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഭക്ഷണം
കൊറോണ വൈറസിന്റെ വ്യാപനം കാരണം ആരോഗ്യ വിദഗ്ദ്ധര്‍ വീടുകളില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരങ്ങളും ലഘുഭക്ഷണങ്ങളും പരമാവധി കഴിക്കാന്‍ നിർദ്ദേശിച്ചിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായതിന് ശേഷവും പലരും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്. .
advertisement
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പല തരത്തിലുള്ള രോഗബാധകള്‍ തടയാനും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. അതിനായി തവിടോട് കൂടിയ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറിക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍, പരിപ്പ്, മുട്ട, നട്സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 29, 2022 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Post-Pandemic Lifestyle | കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ ട്രെൻഡുകൾ അറിയാം








