Insomnia | ഉറക്കമില്ലായ്മ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം; ഉറക്കക്കുറവ് പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Published by:Jayashankar Av
- news18-malayalam
Last Updated:
മതിയായ ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങൾ, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായി നിരവധി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
നല്ല ഉറക്കം ലഭിക്കാത്ത ഒരു അവസ്ഥയാണ് ഇന്‍സോമ്നിയ (Insomnia) അഥവാ ഉറക്കക്കുറവ്. ഒരു വ്യക്തിയ്ക്ക് വിശ്രമിക്കാനും ശരീരത്തിന്റെ ഊർജം വീണ്ടെടുക്കാനും ആവശ്യമായ സമയത്തേക്കാള്‍ കുറവ് മാത്രം ഉറങ്ങാൻ കഴിയുന്ന അവസ്ഥയാണിത്.
മതിയായ ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങൾ, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായി നിരവധി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. പലയാളുകള്‍ക്കും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ഉയര്‍ന്ന സ്‌ക്രീന്‍ എക്‌സ്‌പോഷര്‍, ഉറങ്ങാന്‍ പോകുന്ന സമയത്തെ അമിതമായ കഫീന്‍ ഉപയോഗം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയവ ഉറക്കം കുറയാനുള്ള കാരണങ്ങളാണ്. ഉറക്കമില്ലായ്മയെ നേരിടാനുള്ള വിവിധ വഴികള്‍ ഇവയാണ്:
കഫീന്‍ ഒഴിവാക്കുക
നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്താൻ കഫീന് കഴിയും. കഫീന്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉറക്ക സമയം കുറയ്ക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പുള്ള ആറു മണിക്കൂര്‍ ഇടവേളയിൽ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കരുതെന്ന് ഉറപ്പാക്കുക. കാരണം കഫീന് നിങ്ങളുടെ ശരീരത്തില്‍ നിന്ന് പൂർണമായും പുറന്തള്ളപ്പെടാൻ ഏകദേശം 5-6 മണിക്കൂര്‍ ആവശ്യമാണ്.
advertisement
ഗാഡ്‌ജെറ്റുകളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുക
നിങ്ങള്‍ ഗാഡ്ജെറ്റുകളില്‍ ചെലവഴിക്കുന്ന സമയം നിങ്ങളുടെ കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കും. അതിനാല്‍ ദിവസം മുഴുവന്‍ അത്തരം ഉപകരണങ്ങളിലേക്ക് ശ്രദ്ധ നല്‍കുന്നത് പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങളുടെ മൊബൈല്‍ ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ധ്യാനം
ധ്യാനവും വ്യായാമവും നിങ്ങളുടെ ശരീരത്തിന്റെ സമയം ക്രമീകരിക്കാനും വിശ്രമിക്കാനും മതിയായത്ര ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിങ്ങളെ സഹായിക്കും. ധ്യാനം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉറങ്ങുന്നതിനു മുമ്പ് ധ്യാനം ചെയ്യുമ്പോള്‍ ഉറക്കമില്ലായ്മയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കും.
advertisement
വായന ശീലമാക്കുക
ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാവുന്ന പ്രധാന കാരണങ്ങളിലൊന്നാണ് സമ്മര്‍ദ്ദം. വായന സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും വായന നിങ്ങളെ സഹായിക്കും. മാത്രമല്ല, അതിലൂടെ നിങ്ങൾക്ക് വേണ്ട വിശ്രമം ലഭിക്കുകയും ചെയ്യും.
Also Read- കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ ട്രെൻഡുകൾ അറിയാം
വിദഗ്ധരുടെ സഹായം നേടുക
നിങ്ങള്‍ക്ക് സ്ഥിരമായി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുക. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. അതിനാല്‍ ഉറങ്ങാന്‍ മരുന്നിനെ മാത്രം ആശ്രയിക്കാതെ മറ്റു വഴികൾ തേടുക.
advertisement
ഇവ കൂടാതെ, നല്ല ഉറക്കം ലഭിക്കാന്‍ പകലുറക്കത്തിന്റെ ദൈര്‍ഘ്യം 90 മിനിറ്റില്‍ കുറവായിരിക്കണം. സാധ്യമെങ്കില്‍ പകലുറക്കം ഒഴിവാക്കുക. നിങ്ങള്‍ അര്‍ധ രാത്രിയില്‍ ഉണരുകയും പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്താല്‍, എന്‍എസ്ഡിആര്‍ (നോണ്‍-സ്ലീപ്പ് ഡീപ്പ് റെസ്റ്റ്) പ്രോട്ടോക്കോള്‍ പിന്തുടരുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 29, 2022 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Insomnia | ഉറക്കമില്ലായ്മ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം; ഉറക്കക്കുറവ് പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക








