Also Read- മുടി നരയ്ക്കുന്നത് എന്തുകൊണ്ട്? അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ഇങ്ങനെ
“കുഞ്ഞുങ്ങളുടെ മലത്തിൽ നിന്ന് വളരെയധികം അജ്ഞാത വൈറസുകളെ ഞങ്ങൾ കണ്ടെത്തി. ആയിരക്കണക്കിന് പുതിയ വൈറസ് സ്പീഷീസുകൾ മാത്രമല്ല, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് 200-ലധികം വൈറസുകളുടെ കുടുംബങ്ങളെയാണ് കണ്ടെത്തിയത്,” സർവ്വകലാശാലയിലെ ഫുഡ് സയൻസ് വകുപ്പിലെ പ്രൊഫസർ ഡെന്നിസ് സാൻഡ്രിസ് നീൽസൺ പറഞ്ഞു. ഇതിനർത്ഥം ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ, ആരോഗ്യമുള്ള കുട്ടികളിൽ നിരവധി ഗട്ട് വൈറസുകളുണ്ടായിരിക്കുമെന്നും പിന്നീടുള്ള ജീവിതത്തിൽ വിവിധ രോഗങ്ങൾ തടയാൻ ഇവ വലിയ സ്വാധീനം ചെലുത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also Read- ചായയും മഞ്ഞളുമടക്കമുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു: ICMR
നേച്ചർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ ശാസ്ത്രസംഘം കുട്ടികളുടെ മലത്തിൽ ആകെ 10,000 വൈറൽ സ്പീഷിസുകളെ കണ്ടെത്തി മാപ്പ് ചെയ്തു. ഈ വൈറൽ സ്പീഷീസുകൾ 248 വ്യത്യസ്ത വൈറൽ കുടുംബങ്ങളിൽ ഉൾപ്പെടുന്നവയാണ്. അതിൽ 16 എണ്ണം മാത്രമേ മുമ്പ് അറിയപ്പെട്ടിരുന്നുള്ളൂ. മാത്രമല്ല 90 ശതമാനം വൈറസുകളും ബാക്ടീരിയൽ വൈറസുകളാണെന്ന് ടീം തിരിച്ചറിഞ്ഞു. ഇവ ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്നു. ഈ വൈറസുകൾക്ക് അവയുടെ ആതിഥേയരായ ബാക്ടീരിയകളുണ്ട്. അവ കുട്ടികളുടെ സ്വന്തം കോശങ്ങളെ ആക്രമിക്കുന്നില്ല. അതായത് അവ രോഗത്തിന് കാരണമാകില്ല എന്നർത്ഥം. ശേഷിക്കുന്ന 10 ശതമാനം വൈറസുകളും യൂക്കറിയോട്ടിക് ആണ്. അതായത് അവ മനുഷ്യകോശങ്ങളെ അവയുടെ ആതിഥേയരായി ഉപയോഗിക്കുന്നു. ഇവർ നമുക്ക് സുഹൃത്തുക്കളും ശത്രുക്കളും ആകാനിടയുണ്ട്.
Also Read- സ്‌ട്രോക്കില്‍ നിന്ന് എങ്ങനെ മുക്തി നേടാം? ചികിത്സാരീതിയും സാങ്കേതികവിദ്യകളുടെ സഹായവും
ഒരു വയസ്സ് മാത്രം പ്രായമായ കുട്ടികളിൽ പല വൈറസുകളും എവിടെ നിന്നാണ് വരുന്നതെന്ന് ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് പരിസ്ഥിതിയിൽ നിന്നാണെന്ന് അനുമാനിക്കുകയെ നിവർത്തിയുള്ളൂ. വൃത്തിഹീനമായ വിരലുകൾ, വളർത്തുമൃഗങ്ങൾ, കുട്ടികൾ വായിൽ വയ്ക്കാനിടയുള്ള അഴുക്ക് , മറ്റ് വസ്തുക്കൾ എന്നിവയിലൂടെയാവാം വൈറസുകൾ കുട്ടികളിൽ എത്തിപ്പെടുന്നത്. രോഗപ്രതിരോധ സംവിധാനത്തിൽ ബാക്ടീരിയകളും വൈറസുകളും വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതലറിയുന്നത് ഇന്ന് നിരവധി ആളുകളെ ബാധിക്കുന്ന സന്ധിവാതം മുതൽ വിഷാദം വരെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളും ഒഴിവാക്കാൻ മനുഷ്യരാശിയെ സഹായിക്കുമെന്ന് ഷാ പറഞ്ഞു.