Also Read- നിങ്ങൾ പുകവലിക്കുന്ന ആളാണോ? എങ്കിൽ കൊറോണയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന
ഇംഗ്ലണ്ടിലെ 'സ്റ്റോപ്‌ടോബർ', ഫ്രാൻസിലെ 'പുകയില രഹിത മാസം' എന്നിവയടക്കം ലോകമെമ്പാടും നിരവധി പുകവലി വിരുദ്ധ പ്രചാരണ പരിപാടികൾ ഉടൻ ആരംഭിക്കുമെങ്കിലും, കോവിഡ് മഹാമാരിയുടെ ഫലമായി യുകെയിൽ ഇതിനോടകം പുകവലിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. പുകവലി നിർത്താൻ ശ്രമിച്ച് വിജയിച്ചവരുടെ നിരക്ക് 2019 ൽ 14.2 ശതമാനമായിരുന്നുവെങ്കിൽ 2020 ആഗസ്റ്റിൽ ഇത് 23.2 ശതമാനമായി ഉയർന്നു. പതിറ്റാണ്ടുകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2007ലാണ് ഇതു സംബന്ധിച്ച പഠനം ആരംഭിച്ചത്.
advertisement
Also Read- 100 മാസം പുകവലി നിർത്തി; വേണുഗോപാലൻ നായർ വീട് രണ്ട് നിലയാക്കി
ഇംഗ്ലണ്ടിലെ പുകവലി വ്യാപനത്തിന്റെ കണക്കുകളും ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്തിന്റെ (ആഷ്) കണക്കനുസരിച്ച് യുകെയിൽ കോവിഡ് 19 സമയത്ത് ഒരു ദശലക്ഷം ആളുകൾ പുകവലി ഉപേക്ഷിച്ചു. പ്രിവൻഷൻ കാമ്പെയ്‌നുകൾ പുകവലിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെങ്കിലും, കൊറോണ വൈറസ് സമീപകാല മാസങ്ങളിൽ ഉണ്ടായ ഇടിവിന് പ്രധാന കാരണമായെന്ന് വിദഗ്ധർ കരുതുന്നു. സാമൂഹികമായ കൂടിച്ചേരലുകൾ ഇല്ലാത്തത് ഈ ലോക്ക്ഡൗണിൽ പുകവലി ഉപേക്ഷിക്കാൻ ചിലരെ പ്രേരിപ്പിച്ചുവെങ്കിലും ഈ മഹാമാരിക്കാലത്ത് ആരോഗ്യവാനായിരിക്കാനുള്ള അതിയായ ആഗ്രഹവും ഈ നേട്ടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
Also Read- ലഹരി മരുന്ന് കേസ്; റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
ലോകത്തിലെ പുകവലിക്കാരുടെ എണ്ണത്തിൽ ഈ മഹാമാരി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇപ്പോൾ കാര്യമായ തടസ്സമില്ല. പഠനത്തിലെ കണക്കുകൾ ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രധാനമുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽ സമാനമായ പഠനങ്ങൾ നടന്നിട്ടില്ല. നാഷണൽ യൂത്ത് ടൊബാക്കോ സർവേയിൽ അമേരിക്കയിലും 11നും 18നും ഇടയിലുള്ളവരിലെ ഇ-സിഗററ്റ് ഉപയോഗത്തിൽ 20 ലക്ഷത്തിന്റെ കുറവുണ്ടായതായി കണ്ടെത്തി. എന്നാൽ ഈ സർവേ നടത്തിയത് കോവിഡ് പടർന്നുപിടിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.
Also Read- 'ഞാനും സിനിമയിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്'; തമിഴ് നടി കസ്തൂരി
പകർച്ചവ്യാധി ഉണ്ടെങ്കിലും ഇല്ലെങ്കിലും, വർഷാവസാനത്തിൽ പുകവലിക്കെതിരായ പ്രചാരണം അധികാരികൾ ശക്തമാക്കുകയാണ്. ഇംഗ്ലണ്ടിലെ 'സ്റ്റോപ്‌ടോബർ' ഒക്ടോബറിൽ പുകവലി ഉപേക്ഷിക്കാൻ ഒരുമാസം ജനങ്ങളെ പ്രേരിപ്പിക്കുന്നതിനാണ്. ഫ്രാൻസിൽ 'പുകയില രഹിത മാസം' എന്ന ക്യാമ്പയിനാണ് നടക്കുക. പുകവലിക്കാർക്ക് ഒരു മാസത്തേക്ക് പുകവലി ഉപേക്ഷിക്കാനുള്ള എല്ലാ സഹായവും നൽകും. 2019 ൽ 2,00,000 ത്തിലധികം ആളുകൾ ഈ ക്യാമ്പെയിനിൽ പങ്കെടുത്തതായി ഫ്രാൻസിലെ പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.