Kasturi| 'ഞാനും സിനിമയിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്'; തമിഴ് നടി കസ്തൂരി

Last Updated:

അനുരാഗ് കശ്യപിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ചുള്ള പ്രതികരണമായാണ് നടി കസ്തൂരിയുടെ വെളിപ്പെടുത്തൽ.

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ പ്രതികരണവുമായി നടി കസ്തൂരി. തനിക്കും സിനിമയിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ട്വീറ്റ് ചെയ്തു. നടി പായൽ ഘോഷിന്റെ ആരോപണം പോസ്റ്റ് ചെയ്തശേഷം കസ്തൂരി, തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് വന്നൊരു കമന്റിന് മറുപടിയായാണ് കസ്തൂരിയുടെ വെളിപ്പെടുത്തൽ.
''വ്യക്തമായ തെളിവുകളില്ലാതെ ലൈംഗികാരോപണങ്ങൾ തെളിയിക്കുന്നത് അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ ആരോപണമുന്നയിക്കുന്നവർക്ക് കഴിയും. മറ്റൊരു ​ഗുണവുമില്ല''- പായൽ ഘോഷിന്റെ പോസ്റ്റിനൊപ്പം നിയമവശങ്ങൾ എന്ന് കുറിച്ചുകൊണ്ട് കസ്തൂരി ട്വീറ്റ് ചെയ്തു. ഇതിനിടെയാണ് കസ്തൂരിയോട് ഒരാൾ ചോദ്യവുമായി രം​ഗത്ത് വന്നത്. ''നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ'' എന്നായിരുന്നു അയാളുടെ ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെ- ''എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്''.
advertisement
advertisement
advertisement
സിനിമാ മേഖലയിൽ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി ഇതിനോട് കൂടുതൽ പ്രതികരണങ്ങൾ നടത്തിയില്ല. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തന്നൈ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇതൊന്നും സാരമുള്ള കാര്യമല്ലെന്നും തനിക്കൊപ്പം ജോലി ചെയ്ത ചില നടിമാർ ഒരുവിളിപ്പുറത്തുണ്ടെന്ന് അനുരാഗ് പറഞ്ഞതായാണ് പായൽ ഘോഷ് വെളിപ്പെടുത്തിയത്. എന്നാവ്‍, ആരോപണങ്ങളെല്ലാം തന്നെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kasturi| 'ഞാനും സിനിമയിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്'; തമിഴ് നടി കസ്തൂരി
Next Article
advertisement
ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം
ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം
  • കോട്ടയം ജില്ലയിലെ ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിൽ നീതിയുടെ പ്രതീകമായി ആരാധനയിടമാണ്

  • തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയുടെ ആത്മാവിനാണ് ഈ അപൂർവ പ്രതിഷ്ഠയും ആരാധനയും

  • പ്രമുഖർ ഉൾപ്പെടെ കേസുകളിൽ കുടുങ്ങിയവർ അനുകൂല വിധിക്കായി ജഡ്ജിയമ്മാവനെ തേടി എത്താറുണ്ട്

View All
advertisement