100 മാസം പുകവലി നിർത്തി; വേണുഗോപാലൻ നായർ വീട് രണ്ട് നിലയാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
13 വയസില്‍ പുകവലി തുടങ്ങിയ പുകവലിയാണ് 67 -ാം വയസിൽ വേണുഗോപാലൻ നായർ അവസാനിപ്പിച്ചത്.
കോഴിക്കോട്: പ്രതിദിനം ഒന്നര - രണ്ട് പാക്കറ്റ് ബീഡിയോ സിഗരറ്റോ നിർബന്ധമായിരുന്നു കോവൂർ ഇരിങ്ങാടൻ പളളിയിലെ വേണുഗോപാലൻ നായർക്ക്. വേണുഗോപാലന്‍ നായര്‍ ഇപ്പോള്‍ ഒരു സിഗരറ്റ് പോലും വലിക്കാറില്ല. പുകവലിക്കാന്‍ നീക്കിവച്ചിരുന്ന തുക സ്വരൂകൂട്ടി വീടിന്റെ രണ്ടാംനില പണിയാനുള്ള തയ്യാറെടുപ്പിലാണ്.
13 വയസ്സില്‍ പുകവലി തുടങ്ങി. അന്ന് മുക്കാൽ അണയ്ക്ക് മൂന്നു ബീഡി കിട്ടുമായിരുന്നു. 67 വയസ്സുവരെ ആഞ്ഞു വലിച്ചു. ഇതിനിടെ നെഞ്ച് വേദന വന്നപ്പോൾ ഡോക്ടറുടെ നിർദേശാനുസരണം പുകവലിയ്ക്ക് ഫുൾസ്റ്റോപ്പിട്ടു. അന്ന് വേണുഗോപാലൻ നായർ ഉപയോഗിച്ചിരുന്ന ഒരു സിഗരറ്റ് പാക്കറ്റിന് 50 രൂപ വരെ ഉണ്ടായിരുന്നു.
TRENDING:സ്യൂട്ട്കേസിലെ മൃതദേഹം മകളുടേതെന്ന് മാതാവ്; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ജീവനോടെ ഹാജരായി മകൾ
advertisement
[NEWS]Shakuntala Devi | ഗണിത മാന്ത്രിക ശകുന്തള ദേവിയെ കണ്ടിട്ടുണ്ടോ? വൈറലായ പഴയ വീഡിയോ[NEWS]'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ [NEWS]
ഇപ്പോള്‍ പ്രായം എഴുപത്തഞ്ച്. നൂറു മാസം പുക വലിക്കാൻ വേണ്ടിയിരുന്ന തുക നീക്കിവച്ചു. തുക ബാങ്കിലേക്ക് മാറ്റി. അങ്ങനെ നൂറു മാസത്തെ നീക്കിയിരിപ്പായ രണ്ടരലക്ഷം രൂപയും ചേര്‍ത്ത് വീടിന്റെ മുകളില്‍ ഒരു നിലകൂടി പണിയുന്നു.
advertisement
ബീഡിയും സിഗരറ്റുമായി പുകവലിച്ചുതള്ളിയ അരനൂറ്റാണ്ടുകാലത്തെ പഴിക്കുകയാണിപ്പോള്‍ വേണുഗോപാലന്‍ നായര്‍. ഇനിയൊരു പുകവലി കാലത്തേക്കില്ലെന്ന് വേണുഗോപാലൻ നായർ പറഞ്ഞു.
നിര്‍മ്മാണതൊഴിലാളിയായിരുന്ന വേണുഗോപാലന്‍ നായര്‍ക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ആരോഗ്യം സുരക്ഷിതവുമാണ്, കയ്യില്‍ കാശുമുണ്ട്. ചെയിന്‍ സ്‌മോക്കറായിരുന്ന വേണുഗോപാലന്‍ നായരെ മാതൃകയാക്കി പുകവലി നിർത്തിയ നിരവധിയാളുകൾ ഇരിങ്ങാടൻ പള്ളി പ്രദേശത്തുണ്ട്.
പുകവലിക്കണമെന്ന് പിന്നീട് തോന്നിയിട്ടേയില്ല. പുകവലിക്കാന്‍ ചിലവാക്കിയിരുന്ന തുകയുടെ നീക്കിയിരിപ്പ് തുടരാന്‍ തന്നെയാണ് വേണുഗോപാലന്‍നായരുടെ തീരുമാനം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2020 12:52 PM IST