TRENDING:

World Kidney Day | ലോക വൃക്ക ദിനം: വൃക്കയുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Last Updated:

താഴെ പറയുന്നവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കരോഗം വരാനുള്ള സാധ്യതതടയാൻ സഹായിച്ചേക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യ ശരീരത്തിൽ വൃക്കകളുടെ പ്രാധാന്യത്തെകുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായാണ് എല്ലാ വർഷവും ലോക വൃക്കം ദിനം ആചരിക്കുന്നത്. ഇന്ന് (മാർച്ച് 9) ആണ് ഈ വർഷത്തെ ലോക വൃക്ക ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ വൃക്കകൾ വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളി രക്തത്തെ നിരന്തരം ശുദ്ധീകരിക്കുന്നു.അതുകൊണ്ട് തന്നെ നമ്മുടെ വൃക്കകൾ ആരോഗ്യകരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
advertisement

വൃക്കരോഗത്തെ നിശ്ശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. ഇത് നിങ്ങളുടെ ജീവിത നിലവാരത്തെ വലിയ തോതിൽ ബാധിച്ചേക്കാം. ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക തുടങ്ങി വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മനുഷ്യശരീരം അഭിമുഖീകരിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കും. താഴെ പറയുന്നവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കരോഗം വരാനുള്ള സാധ്യത തടയാൻ സഹായിച്ചേക്കും.

Also read-എല്ലാ ദിവസവും മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

advertisement

കാബേജ്

വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുൾപ്പെടെ നിരവധി അവശ്യ സംയുക്തങ്ങളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഈ പച്ചക്കറിയിൽ സോഡിയം കുറവാണ്. കാബേജിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

മധുരക്കിഴങ്ങ്

ഇതിൽ ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാനും അമിതവണ്ണത്തെ ചെറുക്കാനും സഹായിക്കുന്നു.

കോളിഫ്ലവർ

വിറ്റാമിൻ സി, വിറ്റാമിൻ കെ, ബി, ഫോളേറ്റ്, നാരുകൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ ഈ പച്ചക്കറിയിൽ ധാരാളമായി കാണപ്പെടുന്നു.

advertisement

ഉള്ളി

നമ്മൾ കഴിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണത്തിലും ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണ് ഉള്ളി. ഉള്ളിയിൽ വിറ്റാമിൻ സി, മാംഗനീസ്, വിറ്റാമിൻ ബി, പ്രീബയോട്ടിക് നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

Also read-പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ

ചീര

പച്ച ഇലക്കറികൾ കിഡ്‌നിക്ക് വളരെ നല്ലതാണ്, അതിനാൽ ചീരയും പട്ടികയിൽ ചേർക്കാവുന്നതാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

advertisement

വെളുത്തുള്ളി

പാചകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദ് നൽകാനാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്, പക്ഷെ അതോടൊപ്പം തന്നെ ഇതിന് ധാരാളം പോഷക ഗുണങ്ങളുമുണ്ട്. വിറ്റാമിൻ ബി6, വിറ്റാമിൻ സി, സൾഫർ സംയുക്തങ്ങൾ, മാംഗനീസ് എന്നിവ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ വെള്ള

പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യം നിലനിർത്താൻ സഹായകമാണ്.

ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് വഴി ഡോക്ടർമാരെ അകറ്റി നിർത്താം എന്ന പ്രസിദ്ധമായ ഒരു ചൊല്ല് തന്നെയുണ്ട്. ആപ്പിളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയുടെ തകരാറുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു.

advertisement

ബെറീസ്

ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടമാണിത്.

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ

വൃക്കയുടെ ആരോഗ്യം നിലനിർത്താൻ കൂടുതൽ വിറ്റാമിൻ സി കഴിക്കേണ്ടതുണ്ട്, സിട്രസ് പഴങ്ങളാണ് ഇതിന് ഏറ്റവും മികച്ചത്. സിട്രസ് പഴങ്ങളിൽ ഓറഞ്ച്, നാരങ്ങ മുതലായവ ഉൾപ്പെടുന്നു.

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
World Kidney Day | ലോക വൃക്ക ദിനം: വൃക്കയുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories