Also Read- മെക്കിൾ ജാക്സന്റെ നെവർലാന്റിന് പുതിയ ഉടമ; 2700 ഏക്കർ എസ്റ്റേറ്റ് വിറ്റത് 161 കോടിക്ക്
2020 എല്ലാവർക്കും ഒരു ദുരന്തമായിരുന്നു. അതുകൊണ്ട് തന്നെ ഈ വർഷത്തോട് വിടപറയാൻ എല്ലാവരും തീവ്രമായി ആഗ്രഹിക്കുന്നു. പുതുവത്സരാഘോഷത്തിന് മുന്നോടിയായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങളുണ്ട്. പുതുവർഷ പ്രതിജ്ഞയുടെ പാരമ്പര്യം എങ്ങനെ ആരംഭിച്ചു? നിങ്ങളുടെ 2021 ലെ പ്രതിജ്ഞയെടുക്കാൻ തയാറെടുക്കുന്നതിന് മുൻപ് ലോകമാകെ പിന്തുടരുന്ന പാരമ്പര്യത്തിന് പിന്നിലെ ചരിത്രം എന്തെന്ന് അറിയാം.
advertisement
പുതുവർഷ പ്രതിജ്ഞകളുടെ തുടക്കം
ആദ്യത്തെ പുതുവത്സര പ്രതിജ്ഞ 4000 വർഷങ്ങൾക്ക് മുമ്പ് പുരാതന ബാബിലോണിയയിലേതാണ്. 12 ദിവസത്തെ പുതുവത്സരാഘോഷമായ അകിറ്റുവിലാണ് ബാബിലോണിയക്കാർ ഈ പാരമ്പര്യം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. വരും വർഷത്തിൽ ദേവന്മാരുടെ പ്രീതി നേടാനായി അവർക്ക് വാഗ്ദാനങ്ങൾ നൽകും. 12 ദിവസത്തെ ഉത്സവ വേളയിൽ, ബാബിലോണിയക്കാർ പുതിയ വിളകൾ നട്ടുപിടിപ്പിക്കുകയും ഒരു പുതിയ രാജാവിന്റെ കിരീടധാരണം നടത്തുകയും കടങ്ങൾ വീട്ടുമെന്നും കടം വാങ്ങിയ സാധനങ്ങൾ തിരികെ നൽകുമെന്നും ദൈവത്തിന് മുന്നിൽ വാഗ്ദാനം ചെയ്യുകയും ചെയ്യും. വാഗ്ദാനങ്ങൾ പാലിച്ചാൽ ദൈവം തങ്ങളെ കൂടുതൽ അനുഗ്രഹിക്കുമെന്ന് അവർ വിശ്വസിച്ചു.
Also Read- Explainer | അതിശൈത്യ കാലത്ത് മദ്യപാനം പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
പുതുവർഷ പ്രതിജ്ഞ എടുക്കുന്നത് പുരാതന റോമിലും തുടർന്നുവന്നു. ജൂലിയസ് സീസർ ചക്രവർത്തി 46 ബി.സിയിൽ ഒരു പുതിയ കലണ്ടർ അവതരിപ്പിച്ചു. അതിൽ ജനുവരി 1നെ പുതുവർഷത്തിന്റെ തുടക്കമായി പ്രഖ്യാപിച്ചു. പുതിയ തീയതി റോമൻ ദേവനായ ജാനസിനെ ആദരിച്ചുകൊണ്ടായിരുന്നു. ആളുകൾ ദൈവത്തിന് ബലി അർപ്പിക്കുകയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. 1671ൽ സ്കോട്ടിഷ് എഴുത്തുകാരിയായ ആൻ ഹാൽക്കറ്റ് ഡയറിയിൽ എഴുതി. അതിൽ “ഞാൻ ഇനി കുറ്റം ചെയ്യില്ല” എന്നതുപോലുള്ള നിരവധി പ്രതിജ്ഞകൾ ഉൾക്കൊള്ളുന്നു. ജനുവരി 2 ന് ‘റെസല്യൂഷൻസ്’ എന്ന പേജിന് പേരിടുകയും ചെയ്തു. 1802 ആയപ്പോഴേക്കും പുതുവത്സര പ്രതിജ്ഞയും തീരുമാനങ്ങളുമെടുക്കുന്ന പാരമ്പര്യം ആളുകൾക്കിടയിൽ സാധാരണമായി.
പ്രതിജ്ഞ എടുക്കുന്നതിന്റെയും ലംഘിക്കുന്നതിന്റെയും ചരിത്രം ഇന്നും തുടരുന്നു. സ്വയം മെച്ചപ്പെടുത്തലിനെയാണ് പ്രതിജ്ഞ കൊണ്ട് അർത്ഥമാക്കുന്നത്. ചെറിയ കാര്യങ്ങളിൽ ആരംഭിക്കുക, വർഷാവസാനത്തോടെ, നിങ്ങൾ നിങ്ങളുടെ പ്രതിജ്ഞ പാലിക്കുകയാണെങ്കിൽ, അതു നിങ്ങളെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാകും.
