മെക്കിൾ ജാക്സന്റെ നെവർലാന്റിന് പുതിയ ഉടമ; 2700 ഏക്കർ എസ്റ്റേറ്റ് വിറ്റത് 161 കോടി രൂപയ്ക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
ബംഗ്ലാവിൽ മൈക്കിൾ ജാക്സന്റെ പ്രേതം അലഞ്ഞുതിരിയുന്നു എന്ന പ്രചരണങ്ങളുമുണ്ടായിരുന്നു. എന്തായാലും 730 കോടി വില പറഞ്ഞ എസ്റ്റേറ്റാണ് 161 കോടിക്ക് സ്വന്തമാക്കിയിരിക്കുന്നത്
പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സന്റെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റ് വിറ്റു. അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍കുള വീടും സിനിമാ തീയ്യറ്ററും ഡാന്‍സ് സ്റ്റുഡിയോയും അടങ്ങുന്നതാണ് എസ്റ്റേറ്റ്.
advertisement
advertisement
നാലു വര്‍ഷം മുമ്പ് 730 കോടി രൂപക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ചെറുവിലക്ക് റോണ്‍ സ്വന്തമാക്കിയത്. ഡിസ്‌നി മാതൃകയിലുള്ള റെയില്‍വേയും ഇവിടെയുണ്ട്. എസ്റ്റേറ്റിന് സമീപമുള്ള സാക്ക തടാകവും വാങ്ങാന്‍ റോണ്‍ തീരുമാനിച്ചു കഴിഞ്ഞു. അവിടെ സമ്പന്നര്‍ക്കു മാത്രമുള്ള ക്ലബ് സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൈക്കിള്‍ ജാക്ക്‌സന്റെ വസ്തുവിന്റെ വില ഇടിഞ്ഞതു കണ്ടാണ് റോണ്‍ വിലപറഞ്ഞ് എസ്റ്റേറ്റ് സ്വന്തമാക്കിയത്. (Image: Instagram)
advertisement
1982 ൽ കൊളോണിയൽ മാതൃകയിൽ നിർമിച്ച ബംഗ്ലാവിൽ ആറ് കിടപ്പുമുറികളാണുള്ളത്. 2005 ൽ എസ്റ്റേറ്റ് വിൽപ്പനയ്ക്ക് വെച്ചപ്പോൾ നൂറ് മില്യണായിരുന്നു വില പറഞ്ഞിരുന്നത്. എന്നാൽ ജാക്സന്റെ മരണശേഷം എസ്റ്റേറ്റിന്റെ വില കുത്തനെ ഉയർന്നു. പിന്നീട് ജാക്സന്റെ പ്രേതം എസ്റ്റേറ്റിലും ബംഗ്ലാവിലും അലഞ്ഞു നടക്കുന്നു എന്ന വാർത്ത പ്രചരിച്ചതോടെ വില കുത്തനെ ഇടിഞ്ഞു. (Image: Instagram)
advertisement
advertisement
advertisement
advertisement


