TRENDING:

Gas Stove | ഗ്യാസ് സ്റ്റൗവിന്റെ തകരാറുകൾ എങ്ങനെ കണ്ടെത്താം? വൃത്തിയാക്കേണ്ടത് എങ്ങനെ?

Last Updated:

ഗ്യാസ് ബര്‍ണറിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ആദ്യം തന്നെ ബര്‍ണര്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീടുകളിലെ നിത്യോപയോഗ ഉപകരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ് സ്റ്റൗ എന്നതില്‍ സംശയമില്ല. നമ്മുടെ പ്രഭാതങ്ങള്‍ ആരംഭിക്കുന്നതും ദിവസങ്ങള്‍ അവസാനിപ്പിക്കുന്നതും ഈ ഗ്യാസ് അടുപ്പുമായി ബന്ധപ്പെട്ടുതന്നെയാണ്. ഗ്യാസ് സ്റ്റൗവിന് എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ദിനചര്യയെ തന്നെ താളം തെറ്റിക്കും.
advertisement

സാധാരണ ഉപയോഗത്തില്‍ ഗ്യാസ് സ്റ്റൗവിന് പെട്ടെന്ന് പ്രശ്‌നങ്ങളൊന്നും സംഭവിക്കാറില്ല. എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് വഴി ചിലപ്പോള്‍ സ്റ്റൗവിന്റെ നോബ് അയഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍, ഗ്യാസ് കത്തുന്നുണ്ടെങ്കിലും ബര്‍ണര്‍ നന്നായി പ്രവര്‍ത്തിക്കില്ല. നിങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഗ്യാസ് സ്റ്റൗവിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ചില കാര്യങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം..

നിങ്ങളുടെ ഗ്യാസ് ബര്‍ണറിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ആദ്യം തന്നെ ബര്‍ണര്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കുക. സാധാരണയായി, തീ കത്തുമ്പോൾ വലിയ ശബ്ദം ഉണ്ടാക്കിയേക്കാം. വാല്‍വുകളില്‍ നിന്ന് വാതകം ചോരുന്നുണ്ടെന്ന് തോന്നിയാൽ ഇഗ്‌നിഷന്‍ സ്വിച്ചില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ നിങ്ങള്‍ ഗ്യാസ് ഓഫ് ചെയ്യുകയും തുടര്‍ന്ന് ബര്‍ണര്‍ ക്യാപ് നീക്കം ചെയ്യുകയും വേണം. അത് നീക്കം ചെയ്ത ശേഷം, അതിലെ അഴുക്ക് വൃത്തിയാക്കി വീണ്ടും ഗ്യാസ് സ്റ്റൗ കത്തിച്ച് പരിശോധിക്കുക.

advertisement

Also Read-വെളിച്ചെണ്ണയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം എന്താണ്? വിദഗ്ധർ പറയുന്നത് ഇങ്ങനെ

ബര്‍ണറില്‍ തീ കുറവായിട്ടാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ കുക്ക് ടോപ്പ് ഓഫ് ചെയ്യുകയും അത് പൂര്‍ണ്ണമായും ഗ്യാസ് സിലിണ്ടറിൽ നിന്ന് വിച്ഛേദിക്കുകയും വേണം. അതിനുശേഷം ബര്‍ണര്‍ ക്യാപ്പുകൾ നീക്കം ചെയ്ത് സോപ്പ് ഉപയോഗിച്ച് കഴുകുക. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അവ വൃത്തിയാക്കുക. ഇതോടെ ഈ പ്രശ്‌നം പൂര്‍ണമായും ശരിയാകും. നിശ്ചിത സമയങ്ങളില്‍ ബര്‍ണര്‍ ക്ലീന്‍ ചെയ്യുന്നതും, വെള്ളം, പാല്‍, കറികള്‍ എന്നിവ സ്റ്റൗവില്‍ വീണാല്‍ ഉടന്‍ തുടച്ചു വൃത്തിയാക്കുന്നതും ഗ്യാസ് അടുപ്പുകളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.

advertisement

Also Read-മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണോ; ഈ നാല് ഉൽപ്പന്നങ്ങൾ ഒരിക്കലും മുഖത്ത് ഉപയോഗിക്കരുത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതുപോലെ ഗ്യാസ് സ്റ്റൗ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. ചെറിയ അശ്രദ്ധ വരെ വലിയ അപകടത്തിന് കാരണമാകും. അതിനാല്‍ ഗ്യാസ് അടുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക: ഗ്യാസ് ഓണ്‍ ചെയ്യുന്നതും ഓഫ് ആക്കുന്നതും കൃത്യമായി ഉറപ്പാക്കിയിരിക്കണം. മികച്ച നിലവാരമുള്ള റെഗുലേറ്ററും പൈപ്പും ഉപയോഗിക്കുക, ഗ്യാസ് സിലണ്ടര്‍ ചെരിച്ചോ ചാരിയോ വയ്ക്കാതെ നേരെ തന്നെ വയ്ക്കാന്‍ ശ്രമിക്കുക, ഗ്യാസ് ലീക്ക് ആയെന്ന് മനസ്സിലായാല്‍ ജനാലകളും വാതിലുകളും തുറന്നിടുക. ആ മുറിയിലേക്ക് തീ പടരുന്ന ഒന്നും പ്രവേശിപ്പിക്കരുത്. മുറികളിലെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യരുത്.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Gas Stove | ഗ്യാസ് സ്റ്റൗവിന്റെ തകരാറുകൾ എങ്ങനെ കണ്ടെത്താം? വൃത്തിയാക്കേണ്ടത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories