നാരങ്ങ : വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, നാരങ്ങ ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കരുത്. പലര്‍ക്കും നാരങ്ങാ നീര് ശരീരത്തില്‍ പുരട്ടുന്ന ശീലമുണ്ട്. ഇത് ചര്‍മ്മത്തിന് നല്ലതല്ല. നാരങ്ങയില്‍ സിട്രിക് ആസിഡ് കൂടുതലാണ് ഇത് ചര്‍മ്മത്തിന് നല്ലതല്ല. മുഖത്തെ ഈര്‍പ്പം ചെറുനാരങ്ങ വലിച്ചെടുക്കുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ജനപ്രിയമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു പുളിപ്പിച്ച പാനീയമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ എപ്പോഴും ചര്‍മ്മത്തില്‍ പുരട്ടുന്നത് നല്ലതല്ല.