അമിത വേഗത
അമിത വേഗതയാണ് റോഡ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. 70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. റോഡപകടങ്ങളിൽ 65 ശതമാനം മരണങ്ങളും അമിത വേഗത മൂലമാണ് സംഭവിക്കുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നത്
റോഡപകടങ്ങളുടെ മറ്റൊരു പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണ്. ഡ്രൈവിംഗിന് മികച്ച ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്. മദ്യം കഴിക്കുന്നത് മൂലം നമ്മുടെ ഏകാഗ്രതയും ശ്രദ്ധയോടെ വണ്ടിയോടിക്കാനുള്ള കഴിവും മരവിക്കുന്നു. ഇത് മറ്റ് അപകടങ്ങളിലേക്കും നയിക്കുന്നു.
advertisement
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത്
മൊബൈലിലേക്ക് ശ്രദ്ധ മാറുമ്പോൾ വാഹനം ഓടിക്കുന്നതിൽ അപാകതകൾ ഉണ്ടാകുന്നു. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ് ഡ്രൈവിങ്. അതുകൊണ്ട് വാഹനമോടിക്കുമ്പോൾ മറ്റു പ്രവൃത്തികൾ ചെയ്യുന്നത് ഒഴിവാക്കണം. ഫോണിൽ സംസാരിക്കുന്നതും മൊബൈൽ ഉപയോഗിക്കുന്നതും അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമാണ്.
റോഡിലെ ലെയ്നുകൾ ശ്രദ്ധിക്കാത്തത്
റോഡപകടവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ആറ് ശതമാനത്തിലധികം സംഭവിക്കുന്നത് റോഡിലെ ലെയിൻ നോക്കാതെ വാഹനം ഓടിക്കുന്നത് മൂലമാണ്. ഡ്രൈവർ തന്റെ വാഹനം സ്വന്തം ലെയിനിന്റെ പരിധിക്കുള്ളിൽ തന്നെ ഓടിക്കണം. അല്ലാത്തപക്ഷം മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കാൻ സാധ്യതയുണ്ട്.
ട്രാഫിക് സിഗ്നലുമായി ബന്ധപ്പെട്ട അശ്രദ്ധ
അപകടങ്ങൾ തടയാനും ഗതാഗതം മികച്ച രീതിയിൽ ക്രമീകരിക്കാനുമാണ് ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചില ഡ്രൈവർമാർ സമയവും പെട്രോളും ലഭിക്കാൻ വേണ്ടി സിഗ്നലിലെ ലൈറ്റ് ചുവപ്പ് ആണെങ്കിലും യാത്ര തുടരുന്നു. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
Kidney Stone | കാലാവസ്ഥാ വ്യതിയാനം മൂത്രത്തിൽ കല്ലിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
റോഡപകടങ്ങൾ ഒഴിവാക്കാം
എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സീറ്റ് ബെൽറ്റുകൾ നിർബന്ധമായും ധരിക്കുക. വാഹനമോടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യങ്ങൾ കൃത്യമായി പാലിക്കുന്നത് റോഡപകടങ്ങൾ തടയാൻ സഹായിക്കും.
Premature Greying Of Hair | മുടിയുടെ അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ
ദേശീയ പാതകളിലെ റോഡ് സുരക്ഷ, അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ ബോധവൽക്കരണ ക്യാമ്പയിനുകളെക്കുറിച്ചും ഡ്രൈവർമാർ അറിഞ്ഞിരിക്കണം.ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് റോഡപകടങ്ങൾ ഒഴിവാക്കാം.
