advertisement

Premature Greying Of Hair | മുടിയുടെ അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ

Last Updated:

ആത്മവിശ്വാസം കെടുത്തുന്ന അകാലനരയുടെ ചില പ്രധാന കാരണങ്ങള്‍ ഇവയാണ്

പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്‌നമാണ് അകാല നര (Premature Greying Of Hair). ജീവിതശൈലിയിലുള്ള മാറ്റങ്ങളും പാരമ്പര്യഘടകങ്ങളുമെല്ലാം പലപ്പോഴും അകാലനരയ്ക്ക് കാരണമാകാറുണ്ട്. ആത്മവിശ്വാസം കെടുത്തുന്ന അകാലനരയുടെ ചില പ്രധാന കാരണങ്ങള്‍ (Causes) നമുക്ക് നോക്കാം.
ഭക്ഷണക്രമത്തിലെ അപര്യാപ്തത
നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിന് മികച്ച ഭക്ഷണ ക്രമം ആവശ്യമാണ്. അതുപോലെ ചില പോഷകങ്ങളുടെ കുറവും അകാല നരയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പ്, ചെമ്പ്, വൈറ്റമിന്‍ ബി, അയഡിന്‍, ഒമേഗ 3 (iron, copper, vitamin B, iodine, and omega 3) എന്നിവയുടെ അഭാവം അകാലനരയ്ക്ക് കാരണമാകുന്നു. അതുപോലെ പാക്കറ്റിലുള്ള ഭക്ഷണം, ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങളുടെ ഉപയോഗം ഇവയൊക്കെ അകാല നരയ്ക്ക് കാരണമാകുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ചെല്ലേണ്ടത് വളരെ അത്യവശ്യമായതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കേണ്ടത് വളരെ സൂക്ഷിച്ചായിരിക്കണം.
advertisement
മാനസിക സമ്മര്‍ദ്ദം
നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് മാനസിക സമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദം മിക്ക ആരോഗ്യ പ്രശ്ങ്ങളുടെയും പ്രധാന കാരണമാകുന്നത് പോലെ തന്നെ അകാലനരയ്ക്കും ഇത് കാരണമാകുന്നു. കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലങ്ങള്‍ ആദ്യം ചര്‍മ്മത്തിലും പിന്നീട് മുടിയിലും കാണപ്പെടുന്നു. ജീവിതസാഹചര്യങ്ങളിലുള്ള മാറ്റവും തിരക്കുള്ള ജീവിതവുമൊക്കെ ആളുകളില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇത് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് എല്ലാവരുടെയും ശാരീരിക മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണ്.
ജനിതകഘടകങ്ങള്‍
പാരമ്പര്യഘടകങ്ങളും ജനിതക ഘടകങ്ങളും വംശവുമെല്ലാം അകാലനരയുടെ ഒരു പ്രധാന കാരണമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും അകാലനരയുണ്ടെങ്കില്‍ മക്കള്‍ക്കും അത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിവിധ സ്ഥലങ്ങളിലെ ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏഷ്യക്കാര്‍ക്ക് അകാല നരയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
advertisement
പുകവലി
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഗരറ്റ് പാക്കറ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കില്‍ പോലും പുകവലി ഉപേക്ഷിക്കാന്‍ പലരും തയ്യാറല്ല. ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പുകവലി അകാലനരയുടെ ഒരു പ്രധാന കാരണമാണ്. പുകവലിയ്ക്കുന്നവരില്‍ പെട്ടന്ന് പ്രായാധിക്യം തോന്നിപ്പിക്കും.
advertisement
രാസവസ്തുക്കള്‍
ഇന്നത്തെ കാലത്ത് ചെറുതായി മുടി നരക്കുന്നത് പോലും ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ ഹെയര്‍ കളറുകള്‍ അല്ലെങ്കില്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് രാസപരമായി മുടിയുടെ നര മാറ്റാന്‍ പാടുപെടുന്നു. എന്നാല്‍ ഇതും അകാല നരയ്ക്ക് കാരണമാകുന്ന ഒരു കാര്യമാണ്. ഈ രാസവസ്തുക്കളുടെ അമിത ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നര മറയ്ക്കുന്നത് കൂടുതല്‍ നര വരുന്നതിന് കാരണമാകുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Premature Greying Of Hair | മുടിയുടെ അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement