• HOME
 • »
 • NEWS
 • »
 • life
 • »
 • Kidney Stone | കാലാവസ്ഥാ വ്യതിയാനം മൂത്രത്തിൽ കല്ലിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

Kidney Stone | കാലാവസ്ഥാ വ്യതിയാനം മൂത്രത്തിൽ കല്ലിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

നിര്‍ജ്ജലീകരണം ഉണ്ടായ ചൂടുള്ള ദിവസങ്ങള്‍ക്ക് ശേഷം വൃക്കയിലെ കല്ലുകളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യസഹായം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം ഉയര്‍ത്തിക്കാട്ടുന്നു

 • Last Updated :
 • Share this:
  കിഡ്നി സ്റ്റോണ്‍ (kidney stones) അഥവാ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുമ്പോള്‍ അടിവയറ്റില്‍ തീവ്രമായ വേദന അനുഭവപ്പെടും. നിങ്ങള്‍ക്കോ നിങ്ങള്‍ക്ക് പരിചയമുള്ള ആര്‍ക്കെങ്കിലുമോ വൃക്കയില്‍ കല്ലുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ വേദന എത്രത്തോളമാണെന്ന് പറയാതെ തന്നെ അറിയാമായിരിക്കും.

  വൃക്കയിലെ കല്ലുകള്‍ക്ക് മൂത്രനാളിയിലെ മറ്റ് ഭാഗങ്ങളിലേക്ക് കടക്കുവാന്‍ സാധിക്കും. മിക്കപ്പോഴും, കല്ലുകള്‍ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നുപോകാറുണ്ട്. എന്നാല്‍, ഈ കല്ലുകളുടെ വലുപ്പം മൂത്രനാളിയിലൂടെ കടക്കുന്നതിനെക്കാള്‍ വലുപ്പമേറിയതാണെങ്കില്‍, ഇവയെ പുറത്തെത്തിക്കുവാന്‍ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വന്നേക്കാം.

  ആഗോളതാപനത്തിന്റെ തോത് (global temperature) കുറയ്ക്കാന്‍ കഴിഞ്ഞാല്‍ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് നിയന്ത്രിക്കാനാകും. ആഗോള താപനിലയിലെ വര്‍ധനയും കാലാവസ്ഥാ വ്യതിയാനവും (climate change) വൃക്കയില്‍ കല്ലുകള്‍ ഉള്ള ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് യുഎസിലെ ഫിലാഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഗവേഷകര്‍ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി എന്നിവയ്‌ക്കൊപ്പം ചൂടും നിര്‍ജലീകരണവും രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുമെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഹരിതഗൃഹ വാതക പുറന്തള്ളല്‍ നിലവിലെ നിരക്കില്‍ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേസുകളുടെ എണ്ണം 2.2 ശതമാനത്തിനും 3.9 ശതമാനത്തിനും ഇടയില്‍ കൂടുമെന്നും പഠനത്തില്‍ പറയുന്നു. ഇത് ഒന്നുകില്‍ ആരോഗ്യപരമായ ചെലവുകളില്‍ വലിയ വര്‍ധനവിന് ഇടയാക്കും. ''കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കും എന്നതിതെ കുറിച്ച് നമ്മള്‍ പലപ്പോഴും സംസാരിക്കാറില്ല. എന്നാല്‍ ഗ്രഹത്തിന് ചൂട് കൂടുമ്പോള്‍, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍ രോഗ സാധ്യത കൂടുമെന്ന്'', പഠനത്തിന്റെ മുതിര്‍ന്ന രചയിതാവും ഫിലാഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഗ്രിഗറി ടാസിയന്‍ പറഞ്ഞു.

  പഠനത്തിലെ കണ്ടെത്തലുകള്‍

  വൃക്കയിലെ കല്ലുകള്‍ എങ്ങനെ വികസിക്കുന്നുവെന്ന് വിശദീകരിച്ചാണ് ഗവേഷണം ആരംഭിക്കുന്നത്. മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന ചില ധാതുക്കളുടെ നിക്ഷേപം ചെറിയ ക്രിസ്റ്റലുകള്‍ പോലെ രൂപപ്പെടുമ്പോഴാണ് വൃക്കയിലെ കല്ലുകള്‍ വളരുന്നത്. ഈ ക്രിസ്റ്റലുകള്‍ക്ക് ഒരു മണല്‍ തരി മുതല്‍ ഒരു ഗോള്‍ഫ് ബോളിന്റെ വലിപ്പം വരെ വളരാം. ചെറിയ കല്ലുകള്‍ ഒരു പ്രശ്നവുമില്ലാതെ മൂത്രനാളിയിലൂടെ കടന്നു പോകും. എന്നാല്‍ വലിയ കല്ലുകള്‍ വൃക്കയില്‍ നിന്ന് മൂത്രസഞ്ചിയിലേക്ക് നീങ്ങുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടും.

  Cancer | 40% അര്‍ബുദങ്ങളും തടയാന്‍ കഴിയും; ജീവിതശൈലിയിൽ ഈ രണ്ട് മാറ്റങ്ങൾ വരുത്തിയാൽ മതി: പഠനം

  നിര്‍ജ്ജലീകരണം ഉണ്ടായ ചൂടുള്ള ദിവസങ്ങള്‍ക്ക് ശേഷം വൃക്കയിലെ കല്ലുകളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വൈദ്യസഹായം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം ഉയര്‍ത്തിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് സ്ത്രീകളിലും കൗമാരക്കാരിലും വൃക്കയിലെ കല്ലുകളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും പഠനം അടിവരയിടുന്നു.

  Premature Greying Of Hair | മുടിയുടെ അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ

  യൂറോളജിക്കല്‍ ഡിസോര്‍ഡര്‍, വൃക്കയിലെ കല്ലുകള്‍ എന്നിവ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൗത്ത് കരോലിനയില്‍ നിന്നുള്ള അനുബന്ധ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ച് ആഗോള താപനം കുറയ്ക്കാന്‍ കഴിഞ്ഞാല്‍, വൃക്കയില്‍ കല്ലുകളുണ്ടാകുന്നത് തടയാന്‍ കഴിയുമെന്ന് ഗവേഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
  Published by:Jayashankar AV
  First published: