തൃപ്പുണത്തുറ ശ്രീ പൂർണത്രയീശ ഉപദേശക സമിതിയുടെ കർക്കിടക മാസാചരണത്തോട് അനുബന്ധിച്ചുള്ള രാമായണ പ്രഭാഷണോൽസവത്തിൽ സംസാരിക്കുകയായിരുന്നു എം. സ്വരാജ്. രാമായണത്തിന്‍റെ നാൾവഴികൾ എന്ന വിഷയത്തിലായിരുന്നു സ്വരാജിന്‍റെ പ്രഭാഷണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാമായണ പ്രഭാഷണോൽസവം സംഘടിപ്പിച്ചിരിക്കുന്നത്.
അശ്വതി തിരുന്നാൾ ഗൌരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയിൽ പ്രമുഖ വ്യകതികളാണ് പ്രഭാഷകരായി എത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സിപിഐ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രൊഫ. എം.കെ സാനു, മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് , എഴുത്തുകാരനും സാസ്ക്കാരികപ്രവർത്തകനുമായ എം.എൻ കാരശേരി, എഴുത്തുകാരൻ കെ.ജി പൗലോസ് തുടങ്ങിയ പ്രമുഖരും പ്രഭാഷകരായി എത്തി.
advertisement
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
ഇതേ പരിപാടിയിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രാസംഗികനായ വെരി. റവ. സാം. കുടിലിങ്കലിനെ പ്രഭാഷകനായി എത്തിച്ചത് വിവാദമായിരുന്നു. വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ പ്രഭാഷണം ഒഴിവാക്കുകയായിരുന്നു.