ആരായിരുന്നു ജഡായു? സൂര്യന്റെ തേരാളിയായ അരുണന്റെ പുത്രൻ എന്നാണു ഇതിഹാസം നൽകുന്ന ഉത്തരം. പക്ഷി രാജൻ സമ്പാതിയുടെ സഹോദരൻ. സൂര്യനെ തൊടാൻ പറന്നുയർന്ന പക്ഷി എന്നാണ് കരുത്തിനു തെളിവായി പുരാണം പറയുന്ന കഥ. സീതയുമായി ലങ്കയിലേക്കു പോയ രാവണനെ പറന്നുയർന്നു തടഞ്ഞത് ജഡായുവാണ്. രാവണന്റെ ചന്ദ്രഹാസം കൊണ്ട് ചിറകറ്റുവീണത് ഈ പാറയുടെ മുകളിൽ ആണെന്നാണ് വിശ്വാസം.
രാവണൻ്റെ വെട്ടേറ്റ് വീണ ജഡായുവിൻ്റെ കൊക്ക് ഉരുമിയ സ്ഥലം പുണ്യതീർത്ഥമാണ്. ഉറവ വറ്റാത്ത ഇടമാണ് ജഡായുപ്പാറയിലെ കൊക്കുരുമിയ തീർത്ഥം.
advertisement
TRENDING:മഹാമാരിയുടെ കാലത്തും രാമായണകാല വിശുദ്ധിയിൽ തൃപ്രയാർ[NEWS]നീർവേലിയിലെ ഉഗ്രരൂപിയായ ശ്രീരാമസ്വാമി; പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും വ്യത്യസ്തം[PHOTOS]ലാമനും ലസ്മണനും രാമന്റെ ബീടരും; ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം?[PHOTOS]
വാനരസേനയുമായി സീതയെ അന്വേഷിച്ചെത്തിയ ശ്രീരാമൻ ജഡായുവിനെ കണ്ടപ്പോൾ ആദ്യം തെറ്റിദ്ധരിക്കുകയായിരുന്നു. സംവാദത്തിലൂടെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. ദിശമാറ്റി പുഷ്പകവിമാനം രാവണൻ പറത്തിയത് വിവരം ജഡായു ശ്രീരാമനെ ധരിപ്പിച്ചു. സീതയുടെ അനുഗ്രഹത്താലാണ് മൃതപ്രാതനായ ജഡായു രാമ ദർശനം വരെ ജീവൻ വെടിയാതെ കഴിഞ്ഞത്. ജീവിത ലക്ഷ്യം പൂർത്തിയാക്കി ശ്രീരാമ അനുഗ്രഹത്താൽ ജഡായു മോക്ഷം പ്രാപിച്ചു.
ജഡായുവിന്റേയും - രാവണന്റേയും യുദ്ധം സമർത്ഥിക്കുന്ന പേരുകളാണ് ജഡായു പറയുടെ സമീപദേശങ്ങൾക്കും. വാളൂരിയ സ്ഥലം കൊടുവാളൂരായി. പോര് നടന്ന ഇടമാകട്ടെ പോരേടവും. ഇടത് ചിറക് വെട്ടേറ്റ് വീണിടം വെട്ടുവഴിയായി.
കോദണ്ഡരാമ സങ്കൽപ്പമാണ് ജഡായു പാറയിലെ ശ്രീരാമ പ്രതിഷ്ഠയ്ക്ക്. രാമായണം പൂർണമാകുന്നത് ജഡായുവിന്റെ ദൗത്യംകൂടി ചേർത്തുവയ്ക്കുമ്പോഴാണ്.