തൃശ്ശൂർ : മധ്യകേരളത്തിലെ നാലമ്പല ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. അതിനാൽ രാമായണ മാസക്കാലത്ത് ഭക്തജനങ്ങൾ ഇങ്ങോട്ട് ഒഴുകി എത്തുന്നു. ശ്രീരാമവിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമാണ് തൃപ്രയാർ ക്ഷേത്രത്തിൽ. ദ്വാരകയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് ഇവിടെയെത്തിയത് എന്നാണ് സങ്കൽപം. കർക്കടകത്തിൽ മലയാളികളായ വിശ്വാസികൾ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടമാണ് തൃപ്രയാർ.